രാഹുല്‍ എത്തുന്നതിന്റെ ആവേശത്തില്‍ യു.ഡി.എഫ് ക്യാമ്പ്
ആഹ്ലാദരാവങ്ങളോടെ പ്രഖ്യാപനത്തെ എതിരേറ്റ യു.ഡി.എഫ് രാഹുല്‍ എത്തുന്നതിന് മുന്നേ തന്നെ താഴേത്തട്ടില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
വയനാട്ടില്‍ സ്ഥാനാര്‍ഥിയായി രാഹുല്‍ എത്തുന്നതിന്റെ ആവേശത്തിലാണ് യു.ഡി.എഫ് ക്യാമ്പ്. ആഹ്ലാദരാവങ്ങളോടെ പ്രഖ്യാപനത്തെ എതിരേറ്റ യു.ഡി.എഫ് രാഹുല്‍ എത്തുന്നതിന് മുന്നേ തന്നെ താഴേത്തട്ടില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. അതേസമയം രാഹുല്‍ ഗാന്ധിയുടെ തീരുമാനം രാഷ്ട്രീയ പാപ്പരത്തമാണെന്ന് പ്രചരണത്തിനാണ് മണ്ഡലത്തിലുടനീളം എല്‍.ഡി.എഫ് ഉന്നയിക്കുന്നത്.
മണ്ഡലത്തിലുടനീളം രാഹുലിനെ സ്വാഗതം ചെയ്ത് യു.ഡി.എഫ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. ഭൂരിപക്ഷത്തെ കുറിച്ചുള്ള അവകാശ വാദങ്ങളും ഇപ്പോഴെ തുടങ്ങി. നേതാക്കളാവട്ടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയായതോടെ മറ്റ് പ്രവര്‍ത്തന പരിപാടികളെ കുറിച്ചുള്ള ആലോചനകളിലാണ്. മറുപുറത്ത് രാഹുല്‍ കേരളത്തില്‍ എല്‍.ഡി.എഫിനെതിരെ മത്സരിക്കുന്നത് മതേതര ചേരിയെ ദുര്‍ബലപ്പെടുത്തുമെന്നാണ് എല്‍.ഡി.എഫ് പ്രചരണം. ബി.ജെ.പിയെന്ന മുഖ്യ എതിരാളിയില്‍ നിന്നുള്ള ഒഴിഞ്ഞുമാറ്റമാണെന്നും സി.പി.എം കേന്ദ്രങ്ങള്‍ കുറ്റപ്പെടുത്തുന്നു. പ്രഖ്യാപനം വന്നതിന് പിന്നാലെ വയനാട്ടില്‍ പലയിടത്തും രാഹുലിന് എതിരെ എല്‍.ഡി.എഫ് പ്രകടനങ്ങള്‍ നടത്തി. രാഹുലിന്റെ വരവ് മറ്റ് മണ്ഡലങ്ങളിലും അലയൊലികള്‍ സൃഷ്ടിക്കുമെന്നാണ് യു.ഡി.എഫിന്റെ കണക്ക് കൂട്ടല്‍.