നിയമ നടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ്; വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതെന്ന് വിജയരാഘവന്‍

സ്ത്രീ സംരക്ഷകരെന്ന് പറയുന്ന എല്‍.ഡി.എഫ് നേതാക്കളുടെ ഭാഗത്ത് നിന്നുള്ള ഇത്തരം പരാമര്‍ശം ഏറെ വേദനിപ്പിക്കുന്നുവെന്ന് രമ്യാ ഹരിദാസ് പ്രതികരിച്ചു.

Update: 2019-04-02 07:49 GMT

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാഹരിദാസിനെതിര അശ്ശീല പരാമര്‍ശം നടത്തിയ എ വിജയരാഘവനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ്. വിജയരാഘവന്‍റെ പരാമര്‍ശം വേദനപ്പിച്ചെന്ന രമ്യഹരിദാസ് പറഞ്ഞു. വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നാണ് വിജയരാഘവന്‍റെ വിശദീകരണം.

പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ് കണ്‍വന്‍ഷനിലായിരുന്നു എല്‍.ഡി.എഫ് കണ്‍വീനറുടെ വിവാദ പരാമര്‍ശം. സ്ത്രീ സംരക്ഷകരെന്ന് പറയുന്ന എല്‍.ഡി.എഫ് നേതാക്കളുടെ ഭാഗത്ത് നിന്നുള്ള ഇത്തരം പരാമര്‍ശം ഏറെ വേദനിപ്പിക്കുന്നുവെന്ന് രമ്യാ ഹരിദാസ് പ്രതികരിച്ചു.

Advertising
Advertising

വിജയരാഘവന്‍റെ വിവാദ പരാമര്‍ശത്തെ ന്യായീകരിച്ച് ആലത്തൂരിലെ എ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ ബിജുവും രംഗത്തെത്തി. രമ്യാ ഹരിദാസിനെ അധിക്ഷേപിച്ചുകൊണ്ട് വിജരാഘവന്‍ കഴിഞ്ഞ ദിവസം കോഴിക്കോട് നടത്തിയ പ്രസംഗവും പുറത്ത് വന്നതോടെ എല്‍.ഡി.എഫ് കൂടുതല്‍ പ്രതിരോധത്തിലായി.

എന്നാല്‍ തന്‍റെ പ്രസ്താവനയെ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന വിശദീകരണവുമായി എ വിജയരാഘവന്‍ വീണ്ടും രംഗത്തെത്തി. വിജയരാഘവന്‍റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ യു.ഡി.എഫ് വിവിധയിടങ്ങളില്‍ പ്രതിഷേധിച്ചു.

Full View
Tags:    

Similar News