കോൺഗ്രസ് ഏതോ സ്വപ്നലോകത്താണ്; അങ്കത്തട്ടില്‍ കാണാമെന്ന് മുഖ്യമന്ത്രി
മുസ്‍ലിം വിഭാഗത്തെ ആക്രമിക്കുന്ന വർഗീയ ഭ്രാന്തിനെതിരെ കോൺഗ്രസ് ഒന്നും മിണ്ടില്ലെന്നും പിണറായി
Update: 2019-04-02 16:27 GMT
കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോൺഗ്രസ് ഏതോ സ്വപ്നലോകത്താണ്. കോൺഗ്രസിന്റെ പ്രമാണിമാരായ നേതാക്കൾക്ക് മത്സരിക്കാൻ മണ്ഡലം കിട്ടാനില്ല. എന്നാലും വീമ്പ് പറയുന്നതിൽ കുറവൊന്നുമില്ല. മുസ്‍ലിം വിഭാഗത്തെ ആക്രമിക്കുന്ന വർഗീയ ഭ്രാന്തിനെതിരെ കോൺഗ്രസ് ഒന്നും മിണ്ടില്ലെന്നും പിണറായി വിമര്‍ശിച്ചു.
ഇടതുപക്ഷത്തെ തോൽപിക്കാനാണല്ലോ രാഹുല്‍ വരുന്നത്. അപ്പോൾ അങ്കത്തട്ടിൽ വെച്ച് കാണാമെന്നും പിണറായി പറഞ്ഞു.