വയനാട് നിന്ന് മത്സരിക്കുന്നത് തെക്കേ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഒപ്പമുണ്ടെന്ന സന്ദേശം നല്‍കാനെന്ന് രാഹുല്‍

നരേന്ദ്ര മോദി തെക്കേ ഇന്ത്യയിലെ ജനങ്ങളോട് ശത്രുതാപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും രാഹുല്‍

Update: 2019-04-02 13:13 GMT

വയനാട് നിന്ന് മത്സരിക്കുന്നത് തെക്കേ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഒപ്പമുണ്ടെന്ന സന്ദേശം നല്‍കാനെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നരേന്ദ്ര മോദി തെക്കേ ഇന്ത്യയിലെ ജനങ്ങളോട് ശത്രുതാപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി. നാളെ രാഹുല്‍ കേരളത്തിലെത്തും. മറ്റന്നാളാണ് നാമനിര്‍ദേശ പത്രികാ സമര്‍പ്പണം. ജില്ലയിലെങ്ങും കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുളളത്.

നാളെ രാത്രി എട്ട് മണിക്ക് കോഴിക്കോട്ടെത്തുന്ന രാഹുൽ ഗാന്ധി വ്യാഴാഴ്ച രാവിലെ 10 മണിയോടെ ഹെലികോപ്റ്റർ മാർഗം വയനാട്ടിലെത്തും. കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂൾ ഗ്രൗണ്ടിൽ ഒരുക്കിയ ഹെലിപ്പാഡിൽ ഇറങ്ങുന്ന രാഹുൽ, നഗരത്തിൽ രണ്ട് കിലോമീറ്റർ ദൂരം റോഡ് ഷോ നടത്തിയ ശേഷം 11.15 നായിരിക്കും കലക്ടറേറ്റിൽ എത്തി പത്രിക സമർപ്പിക്കുക.

രാഹുൽ ഗാന്ധിക്കൊപ്പം പ്രിയങ്ക ഗാന്ധിയും എ.കെ ആൻറണിയും വയനാട്ടിൽ എത്തുന്നുണ്ട്. വയനാട് മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുത്ത 100 നേതാക്കളുമായി രാഹുൽ ഡി.സി.സി ഓഫീസിൽ കൂടിക്കാഴ്ച നടത്തും. എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ മുകൾ വാസ്നിക്, ഉമ്മൻചാണ്ടി എന്നിവരും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ,സി വേണുഗോപാൽ തുടങ്ങിയവരും വയനാട്ടിലെ മുന്നൊരുക്കങ്ങൾ വിലയിരുത്തും. ജില്ലയിലുടനീളം എസ്.പി.ജി സംഘം കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

Tags:    

Similar News