ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയുമായും ആത്മബന്ധമുണ്ട്, വയനാട്ടിലെ ഈ ആദിവാസി കോളനിക്ക്

വര്‍ഷങ്ങള്‍ക്കിപ്പുറം രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തുന്നതറിഞ്ഞതോടെ ഈ കുടുംബങ്ങള്‍ പ്രതീക്ഷയോടെയുള്ള കാത്തിരിപ്പിലാണ്.

Update: 2019-04-02 02:48 GMT
Advertising

ഇന്ദിരാഗാന്ധിയുമായും, രാജീവ് ഗാന്ധിയുമായും ആത്മ ബന്ധം പുലര്‍ത്തിയിരുന്ന ഒരു ആദിവാസി കോളനിയുണ്ട് വയനാട്ടില്‍‍. മുട്ടിലിനടുത്ത് അമ്പുകുത്തി ആദിവാസി കോളനിയിലെ അറുപതോളം കുടുംബങ്ങളിന്ന് നെഹ്റു കുടുംബത്തിലെ ഇളമുറക്കാരന്‍ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായെത്തുന്നതറിഞ്ഞ് അതിയായ സന്തോഷത്തിലാണ്.

അമ്പത് വര്‍ഷങ്ങള്‍ക്കപ്പുറം ഇന്ദിരാ പ്രിയദര്‍ശിനിയുടെ ഭരണകാലത്താണ് വയനാട്ടിലെ 30 ആദിവാസി കുടുംബങ്ങളെ അമ്പുകുത്തി കോളനിയില്‍ പുനരധിവസിപ്പിച്ചത്. അന്ന് ഈ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ വക എല്ലാ സൌജന്യങ്ങളും ലഭിച്ചിരുന്നു. തടര്‍ന്ന് വന്ന രാജീവ് ഗാന്ധിയെയും ഈ ആദിവാസി കുടുംബങ്ങള്‍ നന്ദിപൂര്‍വ്വമാണ് ഓര്‍ക്കുന്നത്.

വര്‍ഷങ്ങള്‍ക്കിപ്പുറം രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തുന്നതറിഞ്ഞതോടെ ഈ കുടുംബങ്ങള്‍ പ്രതീക്ഷയോടെയുള്ള കാത്തിരിപ്പിലാണ്. തെരഞ്ഞെടുപ്പ് കാലത്ത് ഇന്ദിരയുടെ ചെറുമകനോട് നേരിട്ട് പറയാന്‍ ചെറിയ ചില പരാതികളും ഇവര്‍ക്കുണ്ട്. അതിലൊന്ന് ഇന്നിവിടെ കഴിയുന്ന 60 ലധികം കുടുംബങ്ങള്‍ക്ക് ഒരു പൊതു സ്മശാനം വേണം എന്നതാണ്.

Tags:    

Similar News