രമ്യ ഹരിദാസിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

അന്വേഷണ ഉദ്യോഗസ്ഥനായ തിരൂർ ഡി.വൈ.എസ്.പിയുടെ നിർദേശപ്രകാരം വനിതാ പൊലീസ് സംഘമാണ് രമ്യയെ ആലത്തൂരിലെത്തി കാണുക.

Update: 2019-04-03 07:42 GMT

എ.വിജയരാഘവന്റെ മോശം പരാമർശത്തിൽ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. അന്വേഷണ ഉദ്യോഗസ്ഥനായ തിരൂർ ഡി.വൈ.എസ്.പിയുടെ നിർദേശപ്രകാരം വനിതാ പൊലീസ് സംഘമാണ് രമ്യയെ ആലത്തൂരിലെത്തി കാണുക. രണ്ട് ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോർട്ട് മലപ്പുറം എസ്.പി പ്രതീഷ് കുമാറിന് കൈമാറും. തൃശൂര്‍ റേഞ്ച് ഐജിക്കാണ് കേസിന്റെ മേല്‍നോട്ട ചുമതല . എൽ.ഡി.എഫ് കൺവീനർക്കെതിരെ നടപടി ആവിശ്യപ്പെട്ട് രമ്യയും രമേശ്‌ ചെന്നിത്തലയും അടക്കം 3 പേരാണ് പൊലീസിനെ സമീപിച്ചത്.

പൊന്നാനിയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് വിജയരാഘവന്റെ അധിക്ഷേപം. മുസ്‍ലിം ലീഗുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശത്തിനിടെയാണ് അധിക്ഷേപം. കോണ്‍ഗ്രസ്, ലീഗ് സ്ഥാനാര്‍ഥികള്‍ പാണക്കാട് തങ്ങളെ കാണാന്‍ നിരനിരയായി വന്നുകൊണ്ടിരിക്കുന്നു. എന്തിനാണ് മുരളീധരന്‍ അടക്കമുള്ളവര്‍ പ്രചരണത്തിന് മുന്‍പ് തങ്ങളെ കാണാന്‍ എത്തുന്നതെന്ന് വിജയരാഘവന്‍ പ്രസംഗത്തിനിടെ ചോദിച്ചു. ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പാണക്കാട് തങ്ങളെ തറവാട്ടിലെത്തി കണ്ടു. അതിന് ശേഷം ആ പെണ്‍കുട്ടി പി.കെ കുഞ്ഞാലിക്കുട്ടിയെ വീട്ടില്‍ പോയി കണ്ടു. അതിന് ശേഷം ആ കുട്ടിയുടെ അവസ്ഥ എന്താണെന്ന് അറിയില്ലെന്നുമായിരുന്നു വിജയരാഘവന്റെ പരാമാര്‍ശം.

Advertising
Advertising

വിജയരാഘവന്റെ പരാമര്‍ശം വേദനിപ്പിച്ചെന്ന് രമ്യ പറഞ്ഞു. വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നാണ് വിജയരാഘവന്റെ വിശദീകരണം.

ये भी पà¥�ें- വിജയരാഘവന്‍റെ അശ്ലീല പരാമര്‍ശം: രമ്യ ഹരിദാസ് പരാതി നല്‍കി 

ये भी पà¥�ें- അധിക്ഷേപം ആദ്യസംഭവമല്ല; മുന്‍പും രമ്യ വിജയരാഘവന്റെ അധിക്ഷേപത്തിനിരയായിട്ടുണ്ട്

ये भी पà¥�ें- എല്‍.ഡി.എഫ് കണ്‍വീനറുടെ അധിക്ഷേപം; പരാതി നല്‍കുമെന്ന് രമ്യ ഹരിദാസ്

Tags:    

Similar News