രാഹുലിനെയും പ്രിയങ്കയെയും വരവേല്‍ക്കാനുള്ള ഒരുക്കത്തില്‍ വയനാട് ഡി.സി.സി
അടിക്കലും തുടക്കലും പെയിന്റടിക്കലുമായി ഒരു കൂട്ടം യുവാക്കളിവിടെ തകൃതിയായ പണിയിലാണ് .
വയനാട്ടില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തുന്ന രാഹുല്‍ ഗാന്ധിയെയും കൂടെ അനുഗമിക്കുന്ന പ്രിയങ്ക ഗാന്ധിയേയും വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും. ഡി. സി.സി ഓഫീസില്‍ തിരക്കിട്ട മിനുക്കു പണികളാണ് നടക്കുന്നത്. ആവേശകരമായ സ്വീകരണമാണ് വയനാട്ടില്‍ ഇരുവരെയും കാത്തിരിക്കുന്നത്.
അടിക്കലും തുടക്കലും പെയിന്റടിക്കലുമായി ഒരു കൂട്ടം യുവാക്കളിവിടെ തകൃതിയായ പണിയിലാണ് . കല്‍പ്പറ്റയിലെ ഡി.സി.സി ഓഫീസ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനെ വരവേല്‍ക്കാനായി ചമഞ്ഞൊരുങ്ങുകയാണ് . രാഹുലും പ്രിയങ്കയും നേരിട്ടെത്തുമ്പോള്‍ വയനാട്ടിലെ യുവാക്കള്‍ക്കാണ് കൂടുതല്‍ ആവേശം.
ഓഫീസിനകത്തും പുറത്തും കൊടി തോരണങ്ങളും നേതാക്കളുടെ ഫോട്ടോകളുമെല്ലാം സ്ഥാപിച്ച് അലങ്കാരങ്ങളണിയിക്കുന്ന തിരക്കിലാണിവര്‍ .മണ്ഡലത്തിലെ നേതാക്കളുമായി രാഹുല്‍ കൂടിക്കാഴ്ച നടത്താനിരിക്കുന്ന ഡി. സി.സി അങ്കണത്തില്‍ എസ്.പി.ജി സംഘം സുരക്ഷാ പരിശോധനയും നടത്തിയിരുന്നു.