ബെന്നി ബഹനാനെ കാണാന്‍ ഇന്നസെന്‍റ് ആശുപത്രിയില്‍ എത്തി

മാനുഷിക പരിഗണന ഉള്ളതുകൊണ്ടാണ് സന്ദര്‍ശിക്കാന്‍ എത്തിയതെന്ന് ഇന്നസെന്‍റ് പറഞ്ഞു.

Update: 2019-04-05 16:11 GMT

ഹൃദയാഘാതം സംഭവിച്ച് ആശുപത്രിയില്‍ കഴിയുന്ന യു.ഡി.എഫ് സ്ഥാനാര്‍ഥി ബെന്നി ബാഹനാനെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഇന്നസെന്‍റ് സന്ദര്‍ശിച്ചു. എതിര്‍ സ്ഥാനാര്‍ഥി എന്ന നിലയിലല്ല മനുഷ്യന്‍ എന്ന പരിഗണനയിലാണ് സന്ദര്‍ശനം നടത്തിയതെന്ന് ഇന്നസെന്റ് പറഞ്ഞു.

Full View

ഉച്ചക്ക് ഒരുമണിയോടെയാണ് ചാലക്കുടി മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഇന്നസെന്റ് ആശുപത്രിയലെത്തിയത്. ബെന്നി ബഹനാന്റെ ഭാര്യയെ കണ്ട് അദ്ദോഹത്തിന്റെ ആരോഗ്യ നിലയെപറ്റി അന്വേഷിച്ചു. ഡോക്ടര്‍മാരെ കണ്ട് ബെന്നി ബഹനാന്റെ ആരോഗ്യനിലയെപറ്റി അന്വേഷിച്ച ശേഷമാണ് അദ്ദേഹം ആശുപത്രി വിട്ടത്.

Tags:    

Similar News