കേരളം നല്‍കിയ സ്‌നേഹവും വാത്സല്യവും പതിന്മടങ്ങായി തിരിച്ച് നല്‍കുമെന്ന് രാഹുല്‍

വയനാട്ടില്‍ നിന്ന് മത്സരിക്കുന്നതില്‍ അഭിമാനമുണ്ടെന്നും വയനാട്ടിൽ തനിക്ക് ചരിത്ര നിയോഗമാണെന്നും രാഹുൽ ഗാന്ധി.

Update: 2019-04-06 03:42 GMT

വയനാട്ടില്‍ നിന്ന് മത്സരിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി. കേരളം നല്‍കിയ സ്‌നേഹവും വാത്സല്യവും പതിന്മടങ്ങായി തിരിച്ച് നല്‍കുമെന്നും രാഹുലിന്‍റെ വോട്ടഭ്യര്‍ഥന കുറിപ്പില്‍ പറയുന്നു. ഇത് ചരിത്ര നിയോഗമാണെന്ന ആമുഖത്തോടെയാണ് രാഹുലിന്റെ വോട്ടഭ്യർത്ഥന കുറിപ്പ്. പത്രിക സമർപ്പിക്കാനായി വയനാട്ടിൽ എത്തിയപ്പോൾ ലഭിച്ച കേരളത്തിന്റെ സ്നേഹ വായ്പിന് നന്ദി പ്രകാശിപ്പിച്ചു കൊണ്ടുള്ള രാഹുൽ ഗാന്ധിയുടെ വോട്ടഭ്യർത്ഥനാ കുറിപ്പിലാണ് വയനാട്ടിൽ തനിക്ക് ചരിത്ര നിയോഗമാണെന്ന് രാഹുൽ വിശേഷിപ്പിച്ചത്. ഇന്നു മുതല്‍ മണ്ഡലത്തിൽ കുറിപ്പ് വിതരണം ചെയ്ത് തുടങ്ങും.

Advertising
Advertising

Full View

പ്രളയക്കെടുതി ബാധിച്ച വയനാടിനെ പുനര്‍ നിര്‍മ്മിക്കുമെന്ന് ഉറപ്പ് നല്‍കിയാണ് വോട്ടര്‍മാര്‍ക്കുളള രണ്ട് പേജ് അഭ്യര്‍ത്ഥനാകുറിപ്പ് തുടങ്ങുന്നത് ഈ പോരാട്ടത്തെ അഭിമാനമായി കാണുന്നുവെന്നും രാഹുല്‍ കുറിപ്പില്‍ പറയുന്നു. ബ്രിട്ടീഷുകാരോട് ധീരമായി പോരാടിയ വീരപഴശിയുടെ മണ്ണില്‍ നിന്ന് തന്നെ നമുക്ക് ഇന്ത്യയെ വീണ്ടെടുക്കാനുളള പോരാട്ടാം തുടങ്ങാം. മതത്തിന്റെയും പ്രത്യാശാസ്ത്രത്തിന്റെയും പേരിലുള്ള ഹിംസയുടെ രാഷ്ട്രീയം പിഴുതെറിയേണ്ട സമയം അതിക്രമിച്ചുവെന്നും രാഹുല്‍ വോട്ടര്‍മാര്‍ക്കുളള അഭ്യര്‍ത്ഥനയില്‍ പറയുന്നു.

Tags:    

Similar News