നവോത്ഥാനം താഴെ വീണു, നമ്മുടെ ചിഹ്നം വടിവാള്‍; വിമര്‍ശനവുമായി ഷാഫി പറമ്പില്‍ 

ഒറ്റപ്പാലം നിയോജക മണ്ഡലം എല്‍.ഡി.എഫ് പര്യടനത്തിനിടെയാണ് വാഹനവ്യൂഹത്തില്‍ നിന്ന് വടിവാള്‍ താഴെ വീണത്.

Update: 2019-04-06 13:45 GMT

പാലക്കാട്ടെ എൽ.ഡി.എഫ് സ്ഥാനാർഥി എം.ബി.രാജേഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ജാഥയിൽ പങ്കെടുത്തവരിൽ നിന്നും വടിവാൾ താഴെവീണ സംഭവത്തില്‍ രൂക്ഷവിമര്‍ശവുമായി ഷാഫി പറമ്പില്‍.

ഒറ്റപ്പാലം നിയോജക മണ്ഡലം എല്‍.ഡി.എഫ് പര്യടനത്തിനിടെയാണ് വാഹനവ്യൂഹത്തില്‍ നിന്ന് വടിവാള്‍ താഴെ വീണത്. സമീപത്തുണ്ടായിരുന്നവരുടെ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് വിഡിയോ വൈറലായത്. വിഡിയോ പങ്കുവച്ച് ഷാഫി പറമ്പിൽ എംഎൽഎയും രൂക്ഷ വിമർശനമാണ് ഉയർത്തുന്നത്.

നവോത്ഥാനം താഴെ വീണു.മറ്റു ബൈക്കുകൾ വന്ന് മറച്ച് പിടിച്ച് അത് തിരികെ വെച്ച് അവർ നവോത്ഥാന യാത്ര തുടർന്നു. അടുത്ത സ്വീകരണ യോഗത്തിൽ സമാധാനത്തെ പറ്റി ഒരു പ്രസംഗവും അവർ നടത്തിക്കാണും നമ്മുടെ ചിഹ്നം വടിവാൾ എന്നതായിരുന്നു ഷാഫിയുടെ കുറിപ്പ്. ഒപ്പം ഇതിന്‍റെ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.

Advertising
Advertising

ഷാഫി പറമ്പിലിന്‍റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

നവോത്ഥാനം താഴെ വീണു .മറ്റു ബൈക്കുകൾ വന്ന് മറച്ച് പിടിച്ച് അത് തിരികെ വെച്ച് അവർ നവോത്ഥാന യാത്ര തുടർന്നു. അടുത്ത സ്വീകരണ യോഗത്തിൽ സമാധാനത്തെ പറ്റി ഒരു പ്രസംഗവും അവർ നടത്തിക്കാണും നമ്മുടെ ചിഹ്നം വടിവാൾ

Full View
Tags:    

Similar News