സിവില്‍ സര്‍വീസിലെ മികച്ച വിജയം; ശ്രീധന്യക്ക് രാഹുല്‍ ഗാന്ധിയുടെ അഭിനന്ദനം
വയനാട് സ്വദേശിയായ ശ്രീധന്യാ സുരേഷാണ് സിവില്‍ സര്‍വീസ് റാങ്കിങ്ങില്‍ 410 ആം റാങ്ക് നേടി മിന്നുന്ന വിജയം കരസ്ഥമാക്കിയത്.
Update: 2019-04-06 08:59 GMT
സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ ആദിവാസി പെണ്‍കുട്ടി ശ്രീധന്യക്ക് രാഹുല്‍ ഗാന്ധിയുടെ അഭിനന്ദനം. കഠിനാധ്വാനത്തിലൂടെയാണ് ശ്രീധന്യ സ്വപ്നം സാക്ഷാത്കരിച്ചതെന്ന് രാഹുല്‍ ഗാന്ധി കുറിച്ചു. ശ്രീധന്യക്കും കുടുംബത്തിനും എല്ലാ ഭാവുകങ്ങളും നേരുന്നതായും രാഹുല്‍ ഗാന്ധി പറഞ്ഞു
വയനാട് സ്വദേശിയായ ശ്രീധന്യാ സുരേഷാണ് സിവില്‍ സര്‍വീസ് റാങ്കിങ്ങില്‍ 410 ആം റാങ്ക് നേടി മിന്നുന്ന വിജയം കരസ്ഥമാക്കിയത്. കുറിച്ച്യ വിഭാഗത്തില്‍പെടുന്ന ശ്രീധന്യാ ആദിവാസി വിഭാഗത്തില്‍ നിന്നും സിവില്‍ സര്‍വീസ് നേടുന്ന ആദ്യ പെണ്‍കുട്ടിയാണ്. നേട്ടം ഏറെ സന്തോഷം പകരുന്നതാണെന്ന് ശ്രീധന്യ പ്രതികരിച്ചു.