മോദിയെ മാറ്റാന്‍ രാഷ്ട്രീയം മറന്ന് യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് എ.കെ ആന്‍റണി
രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കാന്‍ തീരുമാനിച്ചതോടെ ഇടഞ്ഞ ഇടത് പക്ഷത്തെ അനുഭാവികളെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതൃത്വം.
തെരഞ്ഞെുപ്പില്‍ ഇടത് അനുഭാവികളുടെ കൂടി വോട്ട് ലക്ഷ്യമിട്ട് കോണ്‍ഗ്രസ്. രാഷ്ട്രീയം മറന്ന് കേരള ജനത ഇത്തവണ യു.ഡി.എഫിന് വോട്ട് ചെയ്യണമെന്ന ആഹ്വാനവുമായി കോണ്‍ഗ്രസ് നേതാവ് എ.കെ ആന്‍റണി രംഗത്തെത്തി. മോദിയെ മാറ്റാന്‍ അതേ വഴിയുള്ളൂ എന്നാണ് വാദം. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മുന്‍തൂക്കം ലഭിക്കുന്നത് കൊണ്ട് എല്‍.ഡി.എഫ് സര്‍ക്കാരിന് ഇളക്കമുണ്ടാവില്ലെന്നും ആന്‍റണി ഉറപ്പ് നല്‍കുന്നു.
അതേസമയം കാര്‍ഷിക വിളകളുടെ വിലത്തകര്‍ച്ചക്കും കര്‍ഷക ആത്മഹത്യകള്‍ക്കും വഴിവെച്ചത് കോണ്‍ഗ്രസ് നയങ്ങളാണെന്ന ആരോപണമുയര്‍ത്തി രാഹുലിനെതിരെ തുറന്ന പോരാട്ടത്തിന് തന്നെയാണ് എല്‍.ഡി.എഫിന്‍റെ നീക്കം. ഇതോടനുബന്ധിച്ച് രാഹുലിനോടുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി ലഘുലേഖാ വിതരണവും ഈ മാസം 16ന് പുല്‍പ്പള്ളിയില്‍ കര്‍ഷക പാര്‍ലമെന്‍റ് റാലിയും സംഘടിപ്പിക്കും.