കേരളത്തിൽ ഇടത് അനുകൂല തരംഗം കൊടുങ്കാറ്റായി മാറുമെന്ന് ബിനോയ് വിശ്വം

വയനാട്ടില്‍ രാഹുൽ ഗാന്ധിക്ക് ഒത്ത എതിരാളിയാണ് പി.പി സുനീർ എന്നും ബിനോയ് വിശ്വം പറഞ്ഞു.

Update: 2019-04-09 04:13 GMT

കേരളത്തിൽ ഇടത് അനുകൂല തരംഗമാണ് ഉള്ളതെന്നും ഇത് കൊടുങ്കാറ്റായി മാറുമെന്നും സി.പി.ഐ നേതാവും രാജ്യസഭ എം.പി.യുമായ ബിനോയ് വിശ്വം. വയനാട്ടില്‍ രാഹുൽ ഗാന്ധിക്ക് ഒത്ത എതിരാളിയാണ് പി.പി സുനീർ എന്നും ബിനോയ് വിശ്വം പറഞ്ഞു.

Full View

ബി.ജെ.പിയും യു.ഡി.എഫും തെരഞ്ഞെടുപ്പിന് കള്ളപ്പണം ഒഴുക്കുകയാണ്. കോടികളാണ് തെരഞ്ഞെടുപ്പിനായി ചിലവാക്കുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ബി.ജെ.പിക്കും യു.ഡി.എഫിനും എതിരെ നടപടി എടുക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. രാഹുലിന്റെ വരവ് എൽ.ഡി.എഫിന്റെ അണികളെ കൂടുതൽ കർമമുഖരാക്കിയിട്ടുണ്ടെന്നും വയനാട്ടില്‍ സി.പി.ഐ സ്ഥാനാര്‍ഥി വിജിയിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. എറണാകുളം പ്രസ് ക്ലബിന്റ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags:    

Similar News