അണികളില്‍ ആവേശം തീര്‍ത്ത് വി.എസ് കോഴിക്കോട്
മലബാറില്‍ മലപ്പുറത്തും കോഴിക്കോടുമായിരുന്നു വിഎസിന് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍
കോഴിക്കോട്ടെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് ആവേശമായി വി.എസ് അച്യുതാനന്ദന്‍റെ തെരഞ്ഞെടുപ്പ് പ്രചരണം. പതിവ് പോലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചായിരുന്നു വി. എസ് പ്രസംഗിച്ച്തുടങ്ങിയത്. മലബാറില്‍ രണ്ട് പ്രചാരണപരിപാടികളില്‍ വി.എസ് പങ്കെടുത്തു.
96 വയസ്സിലും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായ വി.എസ് അച്യുതാനന്ദനെ ആവേശത്തോടെയാണ് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. കോഴിക്കോട് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എ.പ്രദീപ്കുമാറിന് വോട്ട് ചോദിച്ച വി.എസ് എതിര്‍ സ്ഥാനാര്‍ഥിക്കെതിരെയും വിമര്‍ശനങ്ങളുന്നയിച്ചു. പ്രവര്‍ത്തകരുടെ തിരക്കിനാല്‍ പരിപാടി സമാപിച്ചും അല്പസമയം കഴിഞ്ഞാണ് വി.എസ് മടങ്ങിയത്. മലബാറില്‍ മലപ്പുറത്തും കോഴിക്കോടുമായിരുന്നു വി.എസിന് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ ഉണ്ടായിരുന്നത്.
മലബാറില്‍ രണ്ട് പ്രചരണ പരിപാടികളില്‍ വി.എസ് പങ്കെടുത്തു. കോഴിക്കോട് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ.പ്രദീപ്കുമാറിന് വോട്ട് ചോദിച്ച വി.എസ് എതിര്‍ സ്ഥാനാര്‍ഥിക്കെതിരെയും വിമര്‍ശനങ്ങളുന്നയിച്ചു. പ്രവര്‍ത്തകരുടെ തിരക്കിനാല്‍ പരിപാടി സമാപിച്ചും അല്പസമയം കഴിഞ്ഞാണ് വി.എസ് മടങ്ങിയത്.മലബാറില്‍ മലപ്പുറത്തും കോഴിക്കോടുമായിരുന്നു വി.എസിന് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ ഉണ്ടായിരുന്നത്.