മലയാളികള്‍ക്ക് മലയാളത്തില്‍ വിഷു ആശംസകള്‍ നേര്‍ന്ന് രാഹുല്‍ ഗാന്ധി

ട്വിറ്ററിലൂടെയാണ് രാഹുല്‍ വിഷു ആശംസകള്‍ അറിയിച്ചത്.

Update: 2019-04-15 06:22 GMT

ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് വിഷു ആശംസകള്‍ നല്‍കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ വിഷു ആശംസകള്‍ അറിയിച്ചത്.

ഇന്നലെ 9 മണി കഴിഞ്ഞ് രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൌണ്ടില്‍ തെളിഞ്ഞ വിഷു ആശംസയാണിത്. ഏവർക്കും ഐശ്വര്യവും സന്തോഷവും സമ്പദ് സമൃദ്ധിയും നിറഞ്ഞ വിഷുദിനാശംസകൾ എന്നതാണ് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം.

മലയാളികള്‍ പോസ്റ്റിനെ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു. രാഹുല്‍ ഗാന്ധിയുടെ പോസ്റ്റിന് തിരിച്ചും ആശംസകളെത്തി. ചിലര്‍ അവിടെയും രാഷ്ട്രീയം മറന്നില്ല. മോദിയെ വിമര്‍ശിക്കാനും മറന്നില്ല. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ വയനാട്ടില്‍ നിന്നും രാഹുല്‍ ഗാന്ധി മത്സരിക്കുന്നുണ്ട്.

Tags:    

Similar News