രാഹുലിന്റെ തീപ്പൊരി  പ്രസംഗത്തിന് ശക്തമായ മലയാള ശബ്ദം നല്‍കിയ ആ പരിഭാഷ ആരുടെതാണ്?

Update: 2021-07-17 18:37 GMT
Advertising

രാഹുല്‍ ഗാന്ധിയുടെ പത്തനാപുരത്തെ തീപ്പൊരി പ്രസംഗമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ച. രാഹുലിന്റെ ശക്തമായ പ്രസംഗത്തിന് മലയാള ശബ്ദപരിഭാഷ നല്‍കിയ വനിത ആരെന്നാണ് എല്ലാവരും ചോദിക്കുന്നത്. മനോഹരം എന്ന് പരിഭാഷയെ ഒരേ സ്വരത്തില്‍ പ്രശംസിക്കുന്ന ആ വനിതാ പരിഭാഷക വേറെയാരുമല്ല, ചെങ്ങന്നൂരില്‍ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയകുമാറിന്‍റെ മകള്‍ ജ്യോതി വിജയകുമാറാണ് രാഹുല്‍ ഗാന്ധിയുടെ ഇംഗ്ലീഷ് ശബ്ദത്തിന് ശക്തമായ മലയാള സ്വരം പകര്‍ന്നത്. തിരുവനന്തപുരം സിവില്‍ സര്‍വീസ് അക്കാദമിയിലെ സോഷ്യോളജി ഫാക്കല്‍റ്റിയായി ജോലി ചെയ്യുന്ന ജ്യോതി കോണ്‍ഗ്രസ് വേദികളിലെ പരിചിത പരിഭാഷക തന്നെയാണ്. ഇതിന് മുമ്പ് 2016ല്‍ സോണിയാ ഗാന്ധി കേരളത്തിലെത്തിയ സന്ദര്‍ഭത്തില്‍ അന്നത്തെ പ്രസംഗവും പരിഭാഷപ്പെടുത്തി ജ്യോതി കൈയ്യടി വാങ്ങിയിരുന്നു. വൈകാരികമായ സോണിയാ ഗാന്ധിയുടെ പ്രസംഗത്തിന് കൃത്യമായ പരിഭാഷാ പ്രസംഗം നിര്‍വ്വഹിച്ച ജ്യോതിയെ അന്ന് സോണിയാ ഗാന്ധി തന്നെ വന്ന് അഭിനന്ദിച്ചിരുന്നു.

രണ്ട് തവണ സിവില്‍ സര്‍വ്വീസ് പ്രിലിമിനറി കടമ്പ കടന്ന ജ്യോതി പിന്നീട് തനിക്ക് ആ മേഖല വഴങ്ങില്ലെന്ന് മനസ്സിലാക്കി അധ്യാപന ജോലി തെരഞ്ഞെടുക്കുകയായിരുന്നു. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലെ ആദ്യ വനിതാ ചെയര്‍ പേഴ്സണ്‍ എന്ന റെക്കോര്‍ഡും ജ്യോതി വിജയകുമാറിനുണ്ട്. തിരുവനന്തപുരം പ്രസ് ക്ലബില്‍ നിന്നും പത്ര പ്രവര്‍ത്തനത്തില്‍ പി.ജി ഡിപ്ലോമ സ്വന്തമാക്കിയ ജ്യോതി മലയാളത്തിലെ ഒരു സ്വകാര്യ ചാനലില്‍ ജോലി ചെയ്യുന്നുമുണ്ട്. മലയാളത്തിലെ ദൂരദര്‍ശനിലും ജ്യോതി പരിപാടികള്‍ അവതരിപ്പിക്കുന്നുണ്ട്.

Full View
Tags:    

Contributor - ഇജാസുല്‍ ഹഖ്

contributor

Similar News