‘മന്‍കി ബാത് നടത്താനല്ല,  നിങ്ങളുടെ ഹൃദയത്തിലുള്ളത് കേള്‍ക്കാനാണ് വന്നത്..’ വയനാട്ടില്‍ താരമായി രാഹുല്‍

രാജ്യത്തിന്റെ വൈവിധ്യത്തിന് വയനാട് മാതൃകയാണെന്നും ബി.ജെ.പിക്ക് മറുപടിയായി രാഹുല്‍ പറഞ്ഞു.

Update: 2019-04-17 14:41 GMT

വയനാട്ടിലെ പ്രശ്നങ്ങള്‍ ഊന്നിപ്പറഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡല പര്യടനത്തിന് തുടക്കം. രാത്രിയാത്രാപ്രശ്നം പരിഹരിക്കും. വികസനവും പരിസ്ഥിതിയും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും രാഹുല്‍ ഉറപ്പുനല്‍കി. രാജ്യത്തിന്റെ വൈവിധ്യത്തിന് വയനാട് മാതൃകയാണെന്നും ബി.ജെ.പിക്ക് മറുപടിയായി രാഹുല്‍ പറഞ്ഞു.

വയനാട് മണ്ഡലത്തിലെ പ്രശ്നങ്ങള്‍ എടുത്തുപറഞ്ഞായിരുന്നു രാഹുലിന്റെ പ്രസംഗം. പ്രശ്നങ്ങള്‍ക്ക് മന്‍കി ബാത് നടത്തിയല്ല, മണ്ഡലത്തിലുള്ളവരെ നേരിട്ട് കണ്ട് പരിഹാരം കാണുമെന്ന് രാഹുല്‍ ഉറപ്പ് നല്‍കി. രാത്രിയാത്രാ നിരോധനത്തിനും വികസന പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാക്കും. വയനാടിനെ അധിക്ഷേപിക്കുന്ന പരാമര്‍ശം നടത്തിയ മോദിക്കും അമിത് ഷാക്കും മറുപടി നല്‍കാനും രാഹുല്‍ മറന്നില്ല. ജീവിത കാലം മുഴുവന്‍ വയനാട്ടുകാരോടൊപ്പം ഉണ്ടാകുമെന്ന് ഉറപ്പു നല്‍കിയാണ് രാഹുല്‍ പ്രസംഗം അവസാനിപ്പിച്ചത്.

Full View
Tags:    

Similar News