ആലത്തൂരില്‍ ഇരുമുന്നണികളും  തികഞ്ഞ പ്രതീക്ഷയില്‍

എല്‍.ഡി.എഫിനൊപ്പമെത്താനായത് യു.ഡി.എഫിന് ആത്മവിശ്വസം പകരുന്നു

Update: 2019-04-18 03:45 GMT
Advertising

പ്രചാരണം അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ ആലത്തൂരില്‍ യു.ഡി.എഫും എല്‍.ഡി.എഫും തികഞ്ഞ പ്രതീക്ഷയിലാണ്. ആദ്യ ഘട്ടംമുതല്‍ വിവാദങ്ങളായിരുന്നു പ്രചാരണത്തിലും പ്രതിഫലിച്ചിരുന്നതെങ്കില്‍ അവസാന ഘട്ടത്തില്‍ വികസനവും ദേശീയ സംസ്ഥാന രാഷ്ട്രീയവുമൊക്കെ ചര്‍ച്ചാ വിഷയമാകുന്നു. മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് പ്രചാരണത്തില്‍ എല്‍.ഡി.എഫിനൊപ്പമെത്താനായത് യു.ഡി.എഫിന് ആത്മവിശ്വസം പകരുന്നു.

Full View

സംഘടനാ സംവിധാനത്തില്‍ മുന്നിലായിരുന്ന എല്‍.ഡി.എഫ് നേരത്തേ തുടങ്ങിയിരുന്നു. അല്പം വൈകിയാണ് ഇറങ്ങിയതെങ്കിലും പാട്ടും വിവാദങ്ങളുമൊക്കെയായി യു.ഡി.എഫും കളം പിടിച്ചു. അഞ്ച് റൌണ്ട് പര്യടനം

പൂര്‍ത്തിയാക്കിയ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ ബിജു ഇപ്പോള്‍ പരമാവധി വോട്ടര്‍മാരെ നേരില്‍ കാണാനുള്ള ശ്രമത്തിലാണ്. യു.ഡി,എഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസ് ‌ മണ്ഡല പര്യടനം പൂര്‍ത്തിയാക്കാനുള്ള ഓട്ടത്തിലാണ്. ഏറെ വൈകി കളത്തിലിറങ്ങിയ എന്‍.ഡി.എ സ്ഥാനാര്‍ഥി ടി.വി ബാബുവും മൂന്നാം ഘട്ട മണ്ഡല പര്യടനത്തിലാണ്.

പ്രചാരണത്തില്‍ ഇരു മുന്നണികളും ഒപ്പത്തിനൊപ്പമെത്തിയതോടെ പ്രചാരണ വിഷയങ്ങളും മാറി മറിയുകയാണ്. രമ്യ ഹരിദാസുമായി ബന്ധപ്പെട്ട വിവാദങ്ങളെ പരമാവധി വോട്ടര്‍മാരിലേക്കെത്തിക്കാന്‍ യു.ഡി.എഫ് ശ്രമിക്കുമ്പോള്‍ പത്ത് വര്‍ഷം നടപ്പാക്കാനായ വികസനത്തിലൂന്നിയാണ് എല്‍.ഡി.എഫ് ചര്‍ച്ച.

മണ്ഡലത്തില്‍ എല്‍.ഡി.എഫിനുള്ള കൃത്യമായ മേല്‍ക്കൈ ശക്തമായ പ്രചരണത്തിലൂടെ തിരിച്ച് പിടിക്കാനാകുമെന്നാണ് യു.ഡി.എഫ് ‌പ്രതീക്ഷ. എന്നാല്‍ ബൂത്ത് തല പ്രവര്‍ത്തനങ്ങളില്‍ എല്‍.ഡി.എഫിനൊപ്പമെത്താന്‍ ഇനിയും കഴിയാത്തത് തിരിച്ചടിയാകുമോയെന്ന ഭയവും യു.ഡി.എഫ് ക്യാമ്പിനുണ്ട്.

Tags:    

Similar News