അധികാരം തന്ന ജനങ്ങളെ മറന്നാണ് ബി.ജെ.പി ഭരിച്ചതെന്ന് പ്രിയങ്ക ഗാന്ധി

യഥാര്‍ഥത്തില്‍ എന്താണോ അതിന് വിരുദ്ധമായാണ് രാഹുല്‍ ചിത്രീകരിക്കപ്പെട്ടതെന്നും പ്രിയങ്ക പറഞ്ഞു.

Update: 2019-04-20 11:15 GMT

ജനാധിപത്യത്തെ സംരക്ഷിക്കാന്‍ രാജ്യത്തെ ജനങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അധികാരം തന്ന ജനങ്ങളെ മറന്നാണ് ബി.ജെ.പി അഞ്ച് കൊല്ലം ഭരിച്ചതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. മാനന്തവാടിയില്‍ സഹോദരനും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക. യഥാര്‍ഥത്തില്‍ എന്താണോ അതിന് വിരുദ്ധമായാണ് രാഹുല്‍ ചിത്രീകരിക്കപ്പെട്ടതെന്നും പ്രിയങ്ക പറഞ്ഞു.

Full ViewFull View
Tags:    

Similar News