വീണ ജോര്‍ജിന് പരസ്യ പിന്തുണ നല്‍കിയ സഭാ നടപടി; തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

Update: 2019-05-08 18:20 GMT

പത്തനംതിട്ടയിലെ ഇടതുമുന്നണി സ്ഥാനാർഥി വീണ ജോർജ്ജിന് ഓർത്തഡോക്സ് സഭ പരസ്യ പിന്തുണ നല്‍കിയെന്ന പരാതിയില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി. പരാതിയായി ലഭിച്ച വീഡിയോയും ജില്ലാ കളക്ടർക്ക് കൈമാറിയിട്ടുണ്ട്.

അടിയന്തരമായി അന്വേഷിച്ചു റിപ്പോർട്ട്‌ നൽകാനാണ് കമ്മീഷന്‍ നിർദ്ദേശം. സംഭവത്തിന്റെ വീഡിയോ പരിശോധിക്കുമെന്നു ജില്ലാ കളക്ടർ പി.ബി. നൂഹ് അറിയിച്ചു

Tags:    

Similar News