വയനാട് മുണ്ടക്കെെയില്‍ മണ്ണിടിച്ചില്‍ തുടരുന്നു; പ്രദേശവാസികളെ മാറ്റി
മണ്ണിടിച്ചിലും വെള്ളപ്പൊക്കവും കാരണം ജനങ്ങള്‍ പലായനം ചെയ്ത പ്രദേശത്തെ വളര്‍ത്ത് മൃഗങ്ങളുടെ അവസ്ഥയും പരിതാപകരമാണ്.
Update: 2019-08-15 13:24 GMT
കനത്ത മണ്ണിടിച്ചില്‍ നേരിടുന്ന വയനാട് മുണ്ടക്കൈയില്‍ നിരവധി എസ്റ്റേറ്റ് പാടികളും വീടുകളും ഇപ്പോഴും അപകട ഭീഷണിയിലാണ്. ഇതേതുടര്‍ന്ന് പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിച്ചു. സമയബന്ധിതമായി ആളുകളെ മാറ്റിയത് കൊണ്ടാണ് വലിയ ദുരന്തം മാറി നിന്നത്.
മണ്ണിടിച്ചിലും വെള്ളപ്പൊക്കവും കാരണം ജനങ്ങള്‍ പലായനം ചെയ്ത പ്രദേശത്തെ വളര്‍ത്ത് മൃഗങ്ങളുടെ അവസ്ഥയും പരിതാപകരമാണ്. ഇന്നലെയും ഇന്നുമായി സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും തിരികെയെത്തിയ നാട്ടുകാരുമാണ് ഇവയ്ക്ക് ഭക്ഷണം നല്‍കിയത്. നിരവധി വളര്‍ത്തു മൃഗങ്ങള്‍ മണ്ണിനടിയില്‍ പെട്ട് ചത്തിട്ടുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.