തൃശൂർ കോൺഗ്രസിലെ കോഴ ആരോപണം; ലാലി ജെയിംസിന് സസ്പെൻഷൻ

കോർപ്പറേഷൻ മേയറാക്കാൻ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് പണം ചോദിച്ചു എന്നായിരുന്നു ലാലിയുടെ ആരോപണം

Update: 2025-12-27 03:12 GMT

തൃശൂർ: തൃശൂർ കോർപ്പറേഷൻ മേയറാക്കാൻ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് പണം ചോദിച്ചു എന്ന ആരോപണം ഉന്നയിച്ചതിന് പിന്നാലെ കോൺ​ഗ്രസ് കൗൺസില‍ർ ലാലി ജെയിംസിനെ പാർട്ടി സസ്പെൻഡ് ചെയ്തു.

പാർട്ടിക്കുവേണ്ടിയാണ് ഡിസിസി പ്രസിഡന്റ് പണം ചോദിച്ചതുെ ലാലി പറഞ്ഞിരുന്നു. തന്റെ കയ്യിൽ പണമില്ല എന്ന് താൻ പറഞ്ഞു.നിയുക്ത മേയര്‍ നിജി ജസ്റ്റിനും കുടുംബവും പെട്ടിയുമായി മേയർ ആകാൻ നടക്കുന്നു എന്ന് പലരും പറഞ്ഞു കേട്ടു.പൈസയാണോ മേയർ സ്ഥാനത്തിന് മാനദണ്ഡമായത് എന്ന് സംശയമുണ്ടെന്നും ലാലി ജെയിംസ് പറഞ്ഞു.

തൃശൂർ മേയർ തെരഞ്ഞെടുപ്പിനുള്ള വിപ്പ് കൈപ്പറ്റാത്തതിന് പിന്നാലെ നേതൃത്വത്തിനെതിരെ തുറന്നടിച്ച് ലാലി ജെയിംസ് രംഗത്തെത്തിയിരുന്നു.മേയർ സ്ഥാനത്തേക്ക് ചിലയാളുകളുടെ താത്പര്യത്തിന് വഴങ്ങിയാണ് തന്നെ തഴഞ്ഞതെന്നും ലാലി പറഞ്ഞു. ഇത് നേതൃത്വത്തിന്റെ തീരുമാനമായി കാണാനാകില്ല.കെ സി വേണുഗോപാലിന്റെയും ദീപ ദാസ് മുൻഷിയുടെയും തീരുമാനമാണ് ഇതിന് പിന്നിൽ.തനിക്ക് അർഹതപ്പെട്ടതാണ് മേയർ സ്ഥാനമെന്നും ലാലി ജെയിംസ് പറഞ്ഞു.

Advertising
Advertising

'എന്നെ അച്ചടക്കം പഠിക്കാൻ വരുന്നവരെ അച്ചടക്കം പഠിക്കാനുള്ള വഴി എന്റെ കൈയിലുണ്ട്. ദീര്‍ഘകാലം പ്രതിപക്ഷനേതാവായിരുന്നു രാജൻ പല്ലന്റെ കാര്യങ്ങൾ അടക്കം കൂടുതൽ വെളിപ്പെടുത്തൽ നടത്തും.രാജൻ പല്ലൻ സ്വന്തം ഉയർച്ചക്കാണ് നിൽക്കുന്നത്. പാർട്ടിക്ക് വേണ്ടിയല്ല. അദ്ദേഹത്തെ നിയമസഭാ സീറ്റിൽ മത്സരിപ്പിക്കാൻ എന്നെ ബലിയാടാക്കുകയും എന്നെ മാറ്റി നിർത്തുകയും ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു. എനിക്കെതിരെ അച്ചടക്ക നടപടിയുമായി വന്നാൽ പാർട്ടിക്കെതിരെയുള്ള വെളിപ്പെടുത്തൽ എന്റെ കൈയിലുണ്ട്. ദീപാദാസ് മുൻഷിയും ,കെ.സി വേണുഗോപാലും തൃശൂരിലെ മേയറെ നിശ്ചയിച്ച് കൊടുക്കുകയാണെങ്കിൽ താഴെ തട്ടിൽ പണിയെടുത്തവരുടെ ചെകിടത്ത് അടിക്കുന്നതിന് തുല്യമല്ലേ.. മേയർ സ്ഥാനാർഥിക്കുള്ള വോട്ട് കോൺഗ്രസിനുള്ള വോട്ടാണ്.എന്റെ പാർട്ടിയെ സ്‌നേഹിക്കുന്നു.കേവലം നാലഞ്ച് പേരടങ്ങിയതല്ല പാർട്ടി.അതുകൊണ്ട് ഞാൻ തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നത്. മടിയിൽ കനമുള്ളവന്റെ കൂടെ ആളുകൾ കൂടുന്ന ചരിത്രമാണ് തൃശൂരിലുള്ളത്'. ലാലി പറഞ്ഞു.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News