എന്‍എസ്എസിന്റെ ശരിദൂര നിലപാട് തങ്ങള്‍ക്കനുകൂലമാണെന്ന് വാദിച്ച് മുന്നണികള്‍

ശബരിമല വിഷയത്തില്‍ ശരിയായ നിലപാട് സ്വീകരിച്ചത് ആരാണെന്ന് വിശ്വാസികള്‍ക്ക് അറിയാമെന്നായിരിന്നു ബിജെപി നേതാവ് എം.ടി രമേശിന്റെ പ്രതികരണം

Update: 2019-10-15 02:17 GMT
Advertising

എന്‍എസ്എസിന്റെ ശരിദൂര നിലപാട് തങ്ങള്‍ക്കനുകൂലമാണെന്ന് വാദിച്ച് യുഡിഎഫും, എന്‍ഡിഎയും. ശരിയുടെ പക്ഷത്ത് നിന്നിട്ടുള്ളത് തങ്ങളാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ ശരിയായ നിലപാട് സ്വീകരിച്ചത് ആരാണെന്ന് വിശ്വാസികള്‍ക്ക് അറിയാമെന്നായിരിന്നു ബിജെപി നേതാവ് എം.ടി രമേശിന്റെ പ്രതികരണം.

എന്‍എസ്എസ് സര്‍ക്കാരിനെതിരെ രൂക്ഷമായ പരാമര്‍ശങ്ങള്‍ നടത്തുന്ന പശ്ചാത്തലത്തില്‍ സംഘനയുടെ നിലപാട് തങ്ങള്‍ക്ക് അനൂകൂലമാണെന്ന് വാദിക്കാനാണ് യുഡിഎഫ് - എന്‍ഡിഎ നേതാക്കള്‍ ശ്രമിക്കുന്നത്. ശരിദൂരമെന്ന എന്‍എസ്എസ് നിലപാട് വരികള്‍ക്കിടയിലൂടെ വായിച്ചാല്‍ ആര്‍ക്ക് അനുകൂലാണെന്ന് ബോധ്യമാകുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

Tags:    

Similar News