കളിപന്തിന് വേണ്ടി യോഗം കൂടിയ കുട്ടിതാരങ്ങളെ ഫുട്ബോള്‍ ക്യാമ്പിലേക്ക് ക്ഷണിച്ച് കേരള ബ്ലാസ്റ്റേഴ്സ്
കളിപന്തിന് വേണ്ടി യോഗം കൂടിയ കുട്ടിതാരങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ചാരിറ്റി പ്രവര്‍ത്തകനായ സുശാന്ത് നിലമ്പൂര്‍ പകര്‍ത്തിയ കുട്ടിതാരങ്ങളുടെ യോഗം വലിയ രീതിയിലാണ് ജനങ്ങള്‍ ഏറ്റെടുത്തത്. ഇവരുടെ സ്വപ്നമായ ഫുട്ബോള്‍ സമ്മാനിക്കാന്‍ വേണ്ടി നിരവധി പേരാണ് ഇതിനകം ഇവരെ സമീപിച്ചിരിക്കുന്നത്. ചലച്ചിത്ര താരം ഉണ്ണിമുകുന്ദനും നിരവധി ക്ലബുകളും ഫുടബോളും ജഴ്സിയുമായി ഇന്നലെ എത്തിയതിന് തൊട്ടുപിന്നാലെ ഇപ്പോഴിതാ കേരളത്തിന്റെ സ്വന്തം ഫുട്ബോള്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്സും ഈ കുട്ടിതാരങ്ങള്‍ക്ക് സഹായവും അഭിനന്ദനവുമായി രംഗത്തുവന്നിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ കൊച്ചി കലുരിലെ ഫുട്ബോള്‍ ക്ലബിലേക്ക് ക്ഷണം കിട്ടിയ കുട്ടികള്‍ക്ക് അവര്‍ എന്താണോ സ്വപ്നം കണ്ടതും അര്‍ഹിക്കുന്നതും അത് നല്‍കുമെന്നും കേരള ബ്ലാസ്റ്റേഴ്സ് ഫേസ്ബുക്കിലൂടെ അറിയിച്ചു. വീഡിയോ പകര്‍ത്തിയ സുശാന്തിനെ കേരള ബ്ലാസ്റ്റേഴ്സ് അഭിനന്ദിക്കുകയും ചെയ്തു.
ये à¤à¥€ पà¥�ें- ഞ്ഞ് തൊട്ട് നിങ്ങള് മിഠായി വാങ്ങണ്ട, ആ പൈസ കൂട്ടിവച്ച് ഫുട്ബോള്‍ വാങ്ങാം; പന്തും ജഴ്സിയും വാങ്ങാന്‍ കുട്ടിപ്പട്ടാളങ്ങളുടെ പിരിവും മീറ്റിംഗും: വീഡിയോ വൈറല്‍
കഴിഞ്ഞ ദിവസമാണ് സുശാന്ത് നിലമ്പൂര്‍ സ്വന്തം വീടിനടുത്ത് ഫുട്ബോള്‍ സ്വന്തമാക്കുന്നതിന് വേണ്ടി യോഗം കൂടിയ കുട്ടിതാരങ്ങളുടെ വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. പന്തുവാങ്ങുന്ന കാര്യം ചര്‍ച്ച ചെയ്യുന്നതിനായി മടല്‍ കുത്തി വെച്ച് മൈക്കുണ്ടാക്കി അതിലൂടെ യോഗനടപടികള്‍ വിശദീകരിക്കുകയും പരസ്പരം അഭിപ്രായങ്ങളും നിര്‍ദേശങ്ങളും വിയോജിപ്പുകളും പങ്കുവെക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. എതിര്‍പ്പും വിയോജിപ്പും അറിയിക്കാമെന്നും പറഞ്ഞ ‘കുട്ടി സെക്രട്ടറി’ കൂട്ടത്തിലെ മികച്ച താരത്തിന് ‘പൊന്നാട’യും അണിയിക്കുന്നുണ്ട്.