പുതിയ ഗതാഗത പിഴ നിരക്ക് ഇങ്ങനെ.. വീഡിയോയുമായി കേരള പൊലീസ്

ഗതാഗത നിയമലംഘനങ്ങളും പുതുക്കിയ പിഴയും സംബന്ധിച്ച് പൊതുജനങ്ങളെ ബോധ്യപ്പെടുത്താന്‍ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് കേരള പൊലീസ്.

Update: 2019-11-14 05:28 GMT

കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ ഭേദഗതി പ്രകാരം ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ വന്‍തോതില്‍ വര്‍ധിച്ചിരുന്നു. പ്രതിഷേധം ഉയര്‍ന്നതോടെ പിഴ കുറയ്ക്കാന്‍ കേരളം തയ്യാറായി. ഗതാഗത നിയമലംഘനങ്ങളും പിഴയും സംബന്ധിച്ച് പൊതുജനങ്ങളെ ബോധ്യപ്പെടുത്താന്‍ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് കേരള പൊലീസ്. സിനിമയിലെ രംഗങ്ങള്‍ ഉള്‍പ്പെടുത്തി രസകരമായ വീഡിയോ ആണ് കേരള പൊലീസ് ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്തത്.

പുതുക്കിയ പിഴ

ഹെല്‍മറ്റില്ലാതെ വാഹനം ഓടിച്ചാല്‍- 500 രൂപ

അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചാല്‍- 2000 രൂപ

ഈ കുറ്റം ആവര്‍ത്തിച്ചാല്‍- 5000 രൂപ

Advertising
Advertising

അന്തരീക്ഷ ശബ്ദമലിനീകരണത്തിന്- 2000 രൂപ

ആവര്‍ത്തിച്ചാല്‍- 10000 രൂപ

ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിര്‍ദേശം അനുസരിച്ചില്ലെങ്കില്‍- 1000 രൂപ

മദ്യപിച്ച് വാഹനം ഓടിച്ചാല്‍- 10000 രൂപ

ടിക്കറ്റില്ലാതെ യാത്ര ചെയ്താല്‍- 500 രൂപ

ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചാല്‍- 5000 രൂപ

അമിതവേഗത- എല്‍.എം.വി- 1500

അമിത വേഗത- മീഡിയം, ഹെവി വാഹനങ്ങള്‍- 3000

സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്നാല്‍- 500 രൂപ

രണ്ടില്‍ കൂടുതല്‍ ആളുകള്‍ മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്താല്‍- 1000 രൂപ

ആംബുലന്‍സിനും ഫയര്‍ സര്‍വീസിനും സൈ‍ഡ് കൊടുക്കാതിരുന്നാല്‍- 5000 രൂപ

Full View
Tags:    

Similar News