മണിപ്പൂർ ഗവർണർക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് -കെ.എസ്‌.യു പ്രവര്‍ത്തകരുടെ കരിങ്കൊടി

മണിപ്പൂര്‍ സര്‍ക്കാരിന് പൌരത്വ ഭേദഗതി നിയമത്തിന് അനുകൂലമായ നിലപാടാണുള്ളതെന്നും ഗവര്‍ണര്‍ നജ്മ ഹെപ്തുള്ള പറഞ്ഞു

Update: 2019-12-16 15:26 GMT

മണിപ്പൂർ ഗവർണർ നജ്മ ഹെപ്തുള്ളക്ക് നേരെ എറണാകുളം ആലുവയിൽ കരിങ്കൊടി. യൂത്ത് കോണ്‍ഗ്രസ് -കെ.എസ്‌.യു പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്. 10 മിനിറ്റോളം ഗവർണറുടെ വാഹനം തടഞ്ഞു നിർത്തി. മണിപ്പൂരിൽ പ്രശ്നങ്ങളില്ലന്നും മണിപ്പൂര്‍ സര്‍ക്കാരിന് പൌരത്വ ഭേദഗതി നിയമത്തിന് അനുകൂലമായ നിലപാടാണുള്ളതെന്നും ഗവര്‍ണര്‍ നജ്മ ഹെപ്തുള്ള പറഞ്ഞു.

Tags:    

Similar News