കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒന്നരക്കോടി രൂപയുടെ സ്വര്‍ണ്ണം പിടികൂടി

മിശ്രിത രൂപത്തിലും അടിവസ്ത്രത്തിനുള്ളിലുമായാണ് മൂന്നര കിലോയോളം സ്വർണം ഒളിപ്പിച്ചത്

Update: 2020-07-10 07:09 GMT

കരിപ്പൂർ വിമാനത്താവളത്തില്‍ മൂന്നു യാത്രക്കാരിൽ നിന്നായി ഒന്നര കോടി രൂപയുടെ സ്വർണം കസ്റ്റംസ് ഇന്‍റിജൻസ് പിടികൂടി. മലപ്പുറം തേഞ്ഞിപ്പലം സ്വദേശി ടി.പി. ജിഷാർ, കോടഞ്ചേരി സ്വദേശി അബ്ദുൽ ജലീൽ, കൊടുവള്ളി സ്വദേശി മുഹമ്മദ് റിയാസ് എന്നിവരാണ് പിടിയിലായത്. മിശ്രിത രൂപത്തിലും അടിവസ്ത്രത്തിനുള്ളിലുമായാണ് മൂന്നര കിലോയോളം സ്വർണം ഒളിപ്പിച്ചത്.

Tags:    

Similar News