കൊല്ലത്ത് ഇനി ആനകൾക്കും റേഷൻ

കോവിഡ് കാലത്ത് ആനകൾ പട്ടിണിയിലാവാതിരിക്കാനാണ് വനം വകുപ്പിന്‍റെ പദ്ധതി

Update: 2020-07-11 03:14 GMT

കൊല്ലത്ത് ഇനി ആനകൾക്കും റേഷൻ ലഭിക്കും. കോവിഡ് കാലത്ത് ആനകൾ പട്ടിണിയിലാവാതിരിക്കാനാണ് വനം വകുപ്പിന്‍റെ പദ്ധതി.ഉദ്ഘാടനം വനം മന്ത്രി കെ.രാജുവും ഗജരാജൻ അനന്തപത്മനാഭനും ചേർന്ന് നിർവ്വഹിച്ചു.

ആനകളിൽ നിന്നുള്ള ഏറ്റവും വലിയ വരുമാനം ഉത്സവ എഴുന്നള്ളിപ്പാണ്.സംസ്ഥാനത്തെ ഉൽത്സവ സീസണായ ജനുവരി മുതൽ മേയ് വരെയുള്ള കാലഘട്ടം കൊറോണ കൊണ്ട് പോയി. വരുമാനമില്ലാത്തതിന്‍റെ പേരിൽ ആനകളെ പട്ടിണിക്കിടരുത് എന്ന ഉദ്ധേശത്തിലാണ് വനം വകുപ്പ് റേഷൻ പദ്ധതി ആരംഭിച്ചത്.സമീകൃത ആഹാരം ആനകൾക്ക് കുറഞ്ഞ ചിലവിൽ നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 43 മുതിർന്ന ആനകൾക്കും രണ്ട് കുട്ടിയാനകൾക്കുമാണ് റേഷൻ .പ്രതിദിനം മൂന്നു കിലോ വീതം അരി, ഗോതമ്പ്, റാഗി, അരക്കിലോ മുതിര എന്നിവയടക്കമുള്ള വിഭവങ്ങളാണ് നൽകുന്നത്. പദ്ധതിയുടെ ഉദ്ഘാടനത്തിൽ ഗജരാജൻ അനന്തപത്മനാഭനും കരിവീരൻ മണികണ്ഠനും മന്ത്രിക്കൊപ്പം പങ്കെടുത്തു.

Full View
Tags:    

Similar News