മാധ്യമപ്രവര്‍ത്തകന്‍ എന്‍. ജെ നായര്‍ നിര്യാതനായി

സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശാന്തി കവാടം ശ്മശാനത്തില്‍ നടക്കും.

Update: 2020-08-17 02:56 GMT

മാധ്യമപ്രവര്‍ത്തകന്‍ എന്‍. ജെ നായര്‍ നിര്യാതനായി. 58 വയസ്സായിരുന്നു. ഹിന്ദു പത്രത്തിന്‍റെ ഡെപ്യൂട്ടി എ‍ഡിറ്ററായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എന്‍. ജ്യോതിഷ് നായര്‍ എന്നാണ് എന്‍. ജെ നായരുടെ മുഴുവന്‍ പേര്.

എൻ ജെയുടെ ഭൗതിക ശരീരം 10.30 ന് കവാടിയാറിലെ വീട്ടിൽ കൊണ്ടു വരും. 1.30 ന് പ്രസ് ക്ലബ്ബിൽ എത്തിക്കും. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശാന്തി കവാടം ശ്മശാനത്തില്‍ നടക്കും.

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ അനുസ്മരണ കുറിപ്പ് വായിക്കാം.

ഇന്ന് വെളുപ്പിനെ ഉണർന്നത് അതീവ ദു:ഖകരമായ ഒരു വിവരമറിയിച്ചുളള സന്ദേശം അറിഞ്ഞു കൊണ്ടാണ്. ദ ഹിന്ദു പത്രത്തിന്റെ ഡപ്യൂട്ടി എഡിറ്റർ എൻ.ജെ. നായർ ഹൃദയാഘാതം മൂലം അന്തരിച്ചുവെന്ന ആ സന്ദേശം അവിശ്വസനീയമായിരുന്നു. ഉൾക്കൊള്ളാനാകുന്നതായിരുന്നില്ല അത്. മനസിനെ വല്ലാതെ ഉലയ്ക്കുന്ന ആ വിവരം സത്യമാകരുതെന്ന് ആഗ്രഹിച്ചു. എൻ.ജെ നായർ എന്ന പത്രപ്രവർത്തകന്റെ ബൈ ലൈനോടുള്ള വാർത്ത ദ ഹിന്ദു വിന്റെ സ്റ്റേറ്റ് എഡിഷനിൽ കാണാത്ത ദിവസങ്ങൾ ചുരുക്കമായിരുന്നു. പത്ര പ്രവർത്തകൻ എന്നതിലുപരി പതിറ്റാണ്ടുകളായുള്ള ബന്ധവും സ്നേഹവും ഞങ്ങൾ തമ്മിലുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തോടും , ഇടതുപക്ഷ പ്രസ്ഥാനത്തോടും തനിക്കുള്ള അടുപ്പം മറച്ചുവെക്കാത്ത, അതിൽ അഭിമാനിച്ചിരുന്ന പത്രപ്രവർത്തകനായിരുന്നു എൻ.ജെ നായർ. വാർത്തകളെ സത്യസന്ധമായി സമീപിച്ചിരുന്ന എൻ.ജെ. നായർ പത്രപ്രവർത്തന മേഖലയിൽ പുതിയ തലമുറയ്ക്ക് വഴി കാട്ടിയായിരുന്നു. വാർത്തകൾക്കായും , അല്ലാതെ സമകാലിക കാര്യങ്ങൾ സംസാരിക്കുന്നതിനും, സൗഹൃദത്തോടെ ഫോണിൽ വിളിക്കുമായിരുന്നു. വാർത്ത ശേഖരിക്കുക എന്ന ഉദ്ദേശത്തോട് കൂടിയല്ലാതെ, ഒരാവശ്യവും പറയാനല്ലാതെ എന്നെ കാണാൻ ഇടയ്ക്കൊക്കെ വീട്ടിൽ വരുമായിരുന്നു. രണ്ടാഴ്ച്ച മുൻപ് ഞങ്ങൾ വീട്ടിൽ വെച്ച് കുറേ നേരം സംസാരിച്ചിരുന്നു. ചാനൽ ചർച്ചകളിൽ അടുത്തിടെ സജീവമായിരുന്നു എൻ.ജെ നായർ. അദ്ദേഹം പങ്കെടുക്കുന്ന ചർച്ച ഞാൻ കാണാറുണ്ടായിരുന്നു. അതേക്കുറിച്ചൊക്കെ പിന്നെ വിളിക്കുമ്പോൾ സരസമായി സംസാരിക്കുമായിരുന്നു. കളങ്കമില്ലാത്ത സ്നേഹമായിരുന്നു എൻ.ജെ. സഖാവായിരുന്നു , സുഹൃത്തായിരുന്നു , സഹോദരനായിരുന്നു.

Advertising
Advertising

പ്രണാമം... ഏറെ പ്രിയപ്പെട്ട എൻ.ജെ... അടുത്തറിഞ്ഞവരുടെ ഓർമ്മകളിൽ എൻ.ജെ നായർ എന്നുമുണ്ടാകും. ലാൽസലാം

ഇന്ന് വെളുപ്പിനെ ഉണർന്നത് അതീവ ദു:ഖകരമായ ഒരു വിവരമറിയിച്ചുളള സന്ദേശം അറിഞ്ഞു കൊണ്ടാണ്. ദ ഹിന്ദു പത്രത്തിന്റെ ഡപ്യൂട്ടി...

Posted by Kadakampally Surendran on Sunday, August 16, 2020
Tags:    

Similar News