118A: സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തം
നിയമം അഭിപ്രായ സ്വാതന്ത്ര്യത്തെ തടയുന്നതല്ല എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്
കേരള പോലീസ് ആക്ടില്‍ വരുത്തിയ ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. അഭിപ്രായ സ്വാതന്ത്രത്തെ അപകടത്തില്‍ പെടുത്തുന്ന 118 A നിയമഭേദഗതി, വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുമെന്നും സമൂഹമാധ്യമങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു. സൈബർ ആക്രമണക്കേസുകളിൽ ശക്തമായ നടപടിക്ക് പൊലീസിന് അധികാരം നല്‍കുന്ന പൊലീസ് നിയമ ഭേദഗതി കഴിഞ്ഞ ദിവസമാണ് ഗവർണർ ഒപ്പിട്ടത്.
Shocked by the law made by the LDF government of Kerala making a so-called ‘offensive’ post on social media punishable by 5 years in prison
— P. Chidambaram (@PChidambaram_IN) November 22, 2020
കേരള പോലീസ് ആക്ടില്‍ വരുത്തിയ ഭേദഗതി, അപകീർത്തിപ്പെടുത്തലിന് ഏതെങ്കിലും വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് അഞ്ചുവര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ, അല്ലെങ്കില്‍ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥ വകുപ്പുകളാണ് ചെയ്യുന്നത്.
നിയമം അഭിപ്രായ സ്വാതന്ത്ര്യത്തെ തടയുന്നതല്ല എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ സാമൂഹ്യമാധ്യമങ്ങളിലെ വ്യക്ത്യാധിക്ഷേപങ്ങളെ തടയാനെന്ന പേരില്‍ പൊലീസിനെ കയറൂരി വിടുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്ന് ആക്ഷേപിക്കുന്നവരുണ്ട്. നിയമഭേദഗതിക്കെതിരെ രംഗത്ത് വന്ന പ്രതിപക്ഷ കക്ഷികള്‍, ഭേദഗതി അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് നേരത്തെ ഗവര്‍ണറെ സമീപിച്ചിരുന്നു.
118A - ഇതാണാ ഭേദഗതി. A എന്ന ഒരാൾക്കെതിരെ വ്യാജമെന്നു അറിഞ്ഞുകൊണ്ട് B എന്തെങ്കിലും C എന്ന ആളോട് D എന്ന ആളുടെ...
Posted by Harish Vasudevan Sreedevi on Sunday, November 22, 2020
സൈബർ ആക്രമണങ്ങളും സാമൂഹ്യ മാധ്യമങ്ങളിലെ വ്യക്തിഹത്യയും തടയുന്നതിനായി പോലീസ് നിയമത്തിൽ കൊണ്ടുവന്ന ഭേദഗതി (118 -A)...
Posted by Sunil Elayidom on Sunday, November 22, 2020
ദുരുപയോഗം പോലീസിനു തന്നെ ഉറപ്പാണ്. 66A യ്ക്കും 118 A യ്ക്കും പകരം എന്ന് കാബിനറ്റ് തന്നെ പത്രക്കുറിപ്പിറക്കിയ നിയമമാണ്....
Posted by Anivar Aravind on Sunday, November 22, 2020
118-A എന്ന കേരള പൊലീസ് നിയമ ഭേദഗതി ഓർഡിനൻസ് വിട്ടുവീഴ്ചയില്ലാതെ എതിർക്കപ്പെടേണ്ട കരിനിയമമാണ്. അഭിപ്രായ...
Posted by Pramod Puzhankara on Saturday, November 21, 2020
This Kerala Ordinance prescribing three years of imprisonment for 'offensive' social media posts is utterly ill-advised....
Posted by Comrade Dipankar on Sunday, November 22, 2020
സൈബർ ഇടങ്ങളിൽ നടക്കുന്ന അധിക്ഷേപങ്ങൾ, പ്രത്യേകിച്ച് സ്ത്രീകൾക്കെതിരെയുള്ള അധിക്ഷേപങ്ങൾ നിയന്ത്രിക്കേണ്ടത് തികച്ചും...
Posted by Geevarghese Coorilos on Sunday, November 22, 2020