എം.എസ് സാജിദ് കാംപസ് ഫ്രണ്ട് ദേശീയ പ്രസിഡൻ്റ്

മലപ്പുറം പുത്തനത്താണിയിൽ നടന്ന ദേശീയ ജനറൽ കൗൺസിലിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്

Update: 2021-03-26 07:54 GMT
Advertising

മലപ്പുറം: കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ പ്രസിഡണ്ടായി എം.എസ് സാജിദിനെയും ജനറൽ സെക്രട്ടറിയായി അശ്വിൻ സാദിഖിനെയും തെരഞ്ഞെടുത്തു. മലപ്പുറം പുത്തനത്താണിയിൽ നടന്ന ദേശീയ ജനറൽ കൗൺസിലിലാണ് ഇരുവരെയും തിരഞ്ഞെടുത്തത്.

രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടി ദേശീയ പ്രസിഡന്റ് എം.എസ് സാജിദ് ഉദ്ഘാടനം ചെയ്തു. രാജ്യത്ത് അസമത്വവും അരക്ഷിതാവസ്ഥയും വർദ്ധിക്കുമ്പോൾ വിദ്യാർത്ഥി സമൂഹം സജീവമായ പങ്ക് വഹിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ നിന്നും നിരവധി പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു.

കെ.എച്ച് അബ്ദുൽ ഹാദി, ഹൊമ കൗസർ (വൈസ് പ്രസിഡണ്ടുമാർ) ടി അബ്ദുൽ നാസർ, സദഖത്തുല്ലഹ് ഷാ (സെക്രട്ടറിമാർ) ജാഹിദുൽ ഇസ്ലാം (ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. അതീഖു റഹ്‌മാൻ, കെ.എ റഊഫ് ഷെരീഫ്, സൈഫുറഹ്‌മാൻ, ഇമ്രാൻ പി.ജെ, ഫാത്തിമ ഷെറിൻ, പി.വി ഷുഹൈബ്, നിഷാ തമിഴ്നാട്, ഫർഹാൻ കോട്ട എന്നിവരെ കമ്മിറ്റി അംഗങ്ങളായും ജനറൽ കൗൺസിൽ തിരഞ്ഞെടുത്തു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News