'മറക്കരുത്, വികസനമാണ് നമുക്ക് വേണ്ടത്'; ഗണേഷ് കുമാറിന് വോട്ട് ചോദിച്ച് മോഹന്‍ലാല്‍

'പത്തനാപുരത്തെ കുറിച്ച് പറയുമ്പോൾ ഗണേഷ് കുമാറിന് നൂറു നാവാണ്'

Update: 2021-03-29 14:45 GMT

പത്തനാപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ ബി ഗണേഷ് കുമാറിന് വോട്ട് അഭ്യര്‍ഥിച്ച് നടന്‍ മോഹന്‍ലാല്‍. വീഡിയോയില്‍ മോഹന്‍ലാല്‍ പറയുന്നതിങ്ങനെ-

മറ്റുള്ളവരെ കേൾക്കാനുള്ള കഴിവാണ് ഒരു ജനപ്രതിനിധിക്ക് ഉണ്ടായിരിക്കേണ്ട അത്യാവശ്യ ഗുണം. മറ്റുള്ളവരുടെ ദുഖം കേള്‍ക്കുകയും പരിഹാരം കണ്ടെത്തുകയും ചെയ്യുന്ന ശൈലിയാണ് ഗണേഷ് കുമാറിന് ഉള്ളത്. പത്തനാപുരത്തെ കുറിച്ച് പറയുമ്പോൾ നൂറു നാവാണ്. സ്വകാര്യ സംഭാഷണങ്ങളിൽ പോലും പത്തനാപുരം കടന്നുവരുന്നത് അതിശയത്തോടെ ഞങ്ങളും കേട്ടിരിക്കാറുണ്ട്. പുതിയ വികസന സ്വപ്നങ്ങളും ആശയങ്ങളും പങ്കുവെയ്ക്കുമ്പോൾ അഭിനയത്തേക്കാൾ ഉപരി പത്തനാപുരത്തോടുള്ള വല്ലാത്ത അഭിനിവേശം ഞങ്ങൾ കാണാറുണ്ട്, കേള്‍ക്കാറുണ്ട്. ഗണേഷിന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയ ഒന്നാണ് പത്തനാപുരം. നിങ്ങൾ ഇന്ന് കാണുന്ന പത്തനാപുരത്തെ, പത്തനാപുരം ആക്കിയതിൽ ഗണേഷ് കുമാറിന്റെ സംഭാവന എന്നേക്കാൾ നിങ്ങൾക്ക് നന്നായി അറിയാം. പ്രിയ സഹോദരൻ ഗണേഷ് കുമാറിന്റെ വികസന സ്വപ്നങ്ങൾ പൂർത്തീകരിക്കാന്‍ നിങ്ങൾ ഒപ്പമുണ്ടാകുമെന്ന് എനിക്കറിയാം. മറക്കരുത്, വികസനമാണ് നമുക്ക് വേണ്ടത്.

Advertising
Advertising

ഗണേഷ് കുമാറിന് വോട്ട് ചോദിച്ച് കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് മോഹന്‍ലാല്‍ പത്തനാപുരത്തെത്തിയിരുന്നു. സുഹൃത്ത് എന്ന നിലയിലാണ് വോട്ട് ചോദിക്കുന്നതെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. കഴിഞ്ഞ തവണ പത്തനാപുരത്ത് താര പോരാട്ടമായിരുന്നു. നടന്‍ ജഗദീഷായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി. ഭീമന്‍ രഘു ബിജെപി സ്ഥാനാര്‍ഥിയും. 2001 മുതല്‍ പത്തനാപുരം എംഎല്‍എയാണ് ഗണേഷ് കുമാര്‍. ആദ്യ മൂന്ന് തവണ മത്സരിക്കുമ്പോള്‍ കേരള കോണ്‍ഗ്രസ് ബി യുഡിഎഫിനൊപ്പമായിരുന്നു. ഇടത് മുന്നണിയിലെത്തിയ ശേഷം ഗണേഷിന്‍റെ രണ്ടാം അങ്കമാണ് പത്തനാപുരത്ത്.

Full View

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News