കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ മീഡിയവണ്‍ ആസ്ഥാനം സന്ദർശിച്ചു

വിദ്യാഭ്യാസത്തില്‍ വളരെയേറെ മുന്നില്‍ നില്‍ക്കുന്ന കേരളത്തോട് ഏറെ ബഹുമാനമുണ്ടെന്ന് അത്താവാലെ പറഞ്ഞു

Update: 2021-03-29 02:40 GMT

കേന്ദ്ര സാമൂഹിക നീതി വകുപ്പ് സഹമന്ത്രി രാംദാസ് അത്താവാലെ മീഡിയവണ്‍ ആസ്ഥാനം സന്ദർശിച്ചു. വിദ്യാഭ്യാസത്തില്‍ വളരെയേറെ മുന്നില്‍ നില്‍ക്കുന്ന കേരളത്തോട് ഏറെ ബഹുമാനമുണ്ടെന്ന് അത്താവാലെ പറഞ്ഞു.

വിവിധ പരിപാടികള്‍ക്കായി കോഴിക്കോടെത്തിയ കേന്ദ്ര സാമൂഹിക നീതി വകുപ്പ് സഹമന്ത്രി രാം ദാസ് അതാവാലെ റിപ്പബ്ലിക്കന്‍ പാർട്ടി നേതാക്കള്‍ക്കൊപ്പമാണ് മീഡിയവണിലെത്തിയത്. മീഡിയവണ്‍ സി.ഇ.ഒ റോഷന്‍ കക്കട്ട്, കമ്മ്യൂണിക്കേഷന്‍ ഓഫീസർ പി.ബി.എം ഫർമീസ് എന്നിവർ മന്ത്രിയെ സ്വീകരിച്ചു. മീഡിയവണ്‍ സ്റ്റുഡിയോയും വിവിധ വിഭാഗങ്ങളും അദ്ദേഹം കണ്ടു. പ്രവർത്തനങ്ങള്‍ മനസിലാക്കി.

Advertising
Advertising

മീഡിയവണ്‍ ന്യൂസ് മേധാവികളുമായി അല്‍പനേരം സംവദിക്കാനും മന്ത്രി സമയം കണ്ടെത്തി. റിപ്പബ്ലിക്കന്‍ പാർട്ടി ഓഫ് ഇന്ത്യ ദേശീയ ജനറല്‍ സെക്രട്ടറി രാജീവ് മേനോന്‍, ദേശീയ വൈസ് പ്രസിഡന്‍റ് നുസ്റത്ത് ജഹാന്‍ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. മീഡിയവണ്‍ കോ ഓർഡിനേറ്റിങ് എഡിറ്റർ പി.ടി നാസർ, സീനിയർ ന്യൂസ് എഡിറ്റര്‍ എൻ.പി ജിഷാർ, പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയർമാന്‍ എം. കെ മുഹമ്മദലി എന്നിവരും സന്നിഹിതരായിരുന്നു.

Full View

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News