അസീസിനെയും സഹോദരനെയും അന്നേ ദിവസം കണ്ടത് അതേ വസ്ത്രത്തില്‍: ആ വീഡിയോ മരണദിവസമുള്ളതെന്ന് ഉറപ്പിച്ച് നാട്ടുകാര്‍

കേസില്‍ പുനരന്വേഷണത്തിന് റൂറല്‍ എസ്.പി ഉത്തരവിട്ടു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി ഷാജി ജോസഫിനാണ് അന്വേഷണ ചുമതല.

Update: 2021-04-03 05:50 GMT
Advertising

കൊലപാതകമെന്ന് അന്നേ നാട്ടുകാര്‍ ഉറപ്പിച്ച് മരണമായിരുന്നു നാദാപുരത്തെ അസീസിന്‍റേത്. പക്ഷേ അന്വേഷണത്തില്‍ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും സംഘവും അന്വേഷിച്ചെങ്കിലും ആത്മഹത്യയാണെന്ന നിഗമനത്തിലാണ് എത്തിയത്. പക്ഷേ കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോയിലാണ് കുട്ടിയെ സഹോദരന്‍ കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നു എന്ന് വ്യക്തമാകുന്ന തെളിവുകള്‍ പുറത്തുവന്നത്. അതോടെയാണ് കേസില്‍ പുനരന്വേഷണത്തിന് റൂറല്‍ എസ്.പി ഉത്തരവിട്ടത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി ഷാജി ജോസഫിനാണ് അന്വേഷണ ചുമതല.

ये भी पà¥�ें- തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ഥിയുടെ മരണം കൊലപാതകമെന്ന് സംശയം: ദൃശ്യങ്ങള്‍ പുറത്ത്

കോഴിക്കോട് നാദാപുരത്ത് നരിക്കാട്ടേരി സ്വദേശി കറ്റാരത്ത് അസീസിനെ 2020 മെയ് 17നാണ് വീട്ടിനകത്ത് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്നുതന്നെ അസീസിന്റെ ഉമ്മയുടെ ബന്ധുക്കളും നാട്ടുകാരും മരണത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും ആക്ഷന്‍ കൌണ്‍സില്‍ രൂപീകരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ക്രൈബ്രാഞ്ച് അന്വേഷണം നടത്തിയെങ്കിലും മറ്റ് തെളിവുകളൊന്നുമില്ലാത്ത സാഹചര്യത്തില്‍ ആത്മഹത്യയെന്ന നിഗമനത്തില്‍ കേസ് അവസാനിപ്പിക്കുകയായിരുന്നു.

അതിനിടെ അപ്രതീക്ഷിതമായിട്ടാണ് സഹോദരന്‍ സഫ്‍വാന്‍ അസീസിന്‍റെ കഴുത്ത് ഞെരിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നത്. അസീസിന്‍റെ കുടുംബാംഗങ്ങളിലാരോ ഒരാളാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. ശ്വാസം മുട്ടി സഫ്‍വാന്‍റെ മടിയില്‍ കിടന്ന് അസീസ് പിടയുന്നത് ആ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. കഴുത്ത് ഞെരിക്കുന്നത് സഫ്‍വാനാണെങ്കിലും വീഡിയോ പകര്‍ത്തിയത് മറ്റൊരാളായതുകൊണ്ട് വീട്ടിലെ മറ്റ് അംഗങ്ങള്‍ക്കും അസീസിന്‍റെ മരണത്തില്‍ പങ്കുണ്ടെന്ന കാര്യവും ഉറപ്പായിരുന്നു.

മരണവിവരമറിഞ്ഞ് നാട്ടുകാര്‍ അസീസിന്‍റെ വീട്ടിലെത്തുമ്പോള്‍ അസീസിന്‍റെ ദേഹത്തുള്ള വസ്ത്രവും സഫ്‍വാന്‍ ധരിച്ച വസ്ത്രവും തന്നെയാണ് പുറത്തു വന്ന വീഡിയോയിലുള്ളത് എന്ന് ആക്ഷന്‍ കമ്മിറ്റി പ്രതിനിധികള്‍ പറയുന്നു. സഫ്‍വാന്‍ അസീസിന്‍റെ അര്‍ധസഹോദരനാണ്. പിതാവ് ഒന്നാണെങ്കിലും രണ്ട് അമ്മമാരുടെ മക്കളാണ് ഇരുവരും. കുടുംബവഴക്കാണ് മരണത്തിന് കാരണമായത് എന്ന സംശയവും അന്നേ നാട്ടുകാരും അസീസിന്‍റെ മാതാവിന്‍റെ കുടുംബവും ഉയര്‍ത്തിയിരുന്നു.

ये भी पà¥�ें- കഴുത്ത് ഞെരിക്കുന്ന വീഡിയോ പുറത്തുവന്ന സംഭവം: അസീസിന്‍റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News