'ഒരു കോടി വീട്ടില്‍ നിന്ന് എടുത്തായാലും ഞാന്‍ ചെയ്യും': സുരേഷ് ഗോപി

ശക്തൻ മാർ‌ക്കറ്റിലെ അവസ്ഥ വിവരിച്ചുകൊണ്ടായിരുന്നു സുരേഷ്ഗോപിയുടെ വിമര്‍ശം. ഈ പ്രസംഗത്തിലെ ഡയലോഗുകള്‍ അണികള്‍ പ്രചരിപ്പിക്കുന്നുണ്ട്.

Update: 2021-04-03 14:12 GMT

ഇടതു–വലതു മുന്നണികളെ കടന്നാക്രമിച്ച് തൃശൂരിലെ എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപി. ശക്തൻ മാർ‌ക്കറ്റിലെ അവസ്ഥ വിവരിച്ചുകൊണ്ടായിരുന്നു സുരേഷ്ഗോപിയുടെ വിമര്‍ശം. ഈ പ്രസംഗത്തിലെ ഡയലോഗുകള്‍ അണികള്‍ പ്രചരിപ്പിക്കുന്നുണ്ട്.

'എന്നെ ജയിപ്പിച്ച് എം.എൽ.എ ആക്കിയാൽ ആ ഫണ്ടിൽ നിന്നും ഒരു കോടി എടുത്ത് ഞാൻ മാർക്കറ്റ് നവീകരിച്ച് കാണിച്ചുതരാം. ബീഫ് വിൽക്കുന്ന കടയിൽ പോയിവരെ ഞാന്‍ പറഞ്ഞു. ഇത്രനാളും ഭരിച്ചവൻമാരെ നാണം കെടുത്തും. അങ്ങനെ ഞാൻ പറയണമെങ്കിൽ എനിക്ക് അതിനുള്ള നട്ടെല്ലുറപ്പ് ഉണ്ട് എന്ന് മനസ്സിലാക്കണം.

ആര് മനസ്സിലാക്കണം? നേരത്തെ പറഞ്ഞ ഈ അപമാനികൾ മനസ്സിലാക്കണം. ഇനി നിങ്ങൾ എന്നെ തോൽപ്പിക്കുകയാണെങ്കിൽ, എങ്കിലും ഞാൻ എംപിയാണ്. കോവിഡ് കാലം കഴിഞ്ഞ് ഫണ്ട് വരുമ്പോൾ എനിക്ക് 12 കോടി കിട്ടാനുണ്ട്. അതിൽനിന്നും ഒരുകോടി എടുത്ത് ഞാനിത് ചെയ്യും. അതും പറ്റിയില്ലെങ്കിൽ ഞാൻ എന്റെ കുടുംബത്തിൽനിന്നും ഒരുകോടി എടുത്ത് ചെയ്യും, സുരേഷ് ഗോപി പറയുന്നു.

Advertising
Advertising

Full View

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News