തെറി വിളിച്ചുവെന്നാരോപിച്ച് എറണാകുളത്ത് യുവാവിന് ക്രൂരമർദ്ദനം

സംഭവ സ്ഥലത്തെ സിസിടിവി പരിശോധിച്ച് നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു

Update: 2021-04-03 14:34 GMT

തെറി വിളിച്ചുവെന്നാരോപിച്ച് എറണാകുളം നെയ്യാറ്റിൻകരയിൽ യുവാവിന് ക്രൂരമർദ്ദനം. നെയ്യാറ്റിൻകര സ്വദേശി സജീബിനെയാണ് സംഘം ചേർന്ന് മർദ്ദിച്ചത്. സംഭവ സ്ഥലത്തെ സിസിടിവി പരിശോധിച്ച് നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു. മീൻ മാർക്കറ്റിലെ പ്രശ്നമാണ് ആക്രമണത്തിന് പിന്നിലെന്ന് നെയ്യാറ്റിൻകര പൊലീസ് പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കുടുംബം മാർക്കറ്റിന് മുന്നിൽ പ്രതിഷേധം നടത്തി.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News