"സ്വയം പെട്രോളൊഴിച്ചു കത്തിക്കാൻ ശ്രമിച്ചു" ഷിജു വർഗീസിനെതിരെ മന്ത്രി മേഴ്സിക്കുട്ടിയമ്മ

തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാനുള്ള ശ്രമമായിരുന്നു ഷിജു വര്‍ഗീസ് നടത്തിയത്

Update: 2021-04-06 02:47 GMT

ഇ.എം.സി.സി ഡയറക്ടർ ഷിജു വർഗീസിനെതിരെ മന്ത്രി മേഴ്സിക്കുട്ടിയമ്മ. കുണ്ടറയില്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഷിജു വര്‍ഗീസ് ശ്രമിച്ചുവെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ ആരോപിച്ചു. കുണ്ടറയില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഷിജു വര്‍ഗീസ് രാവിലെ ആക്രമിക്കപ്പെട്ടുവെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെന്നും പോലീസ് ഇടപെട്ട് ഇത് തടഞ്ഞുവെന്നും മേഴ്സിക്കുട്ടിയമ്മ മാധ്യമങ്ങളോട് പറഞ്ഞു.

ഷിജുവര്‍ഗീസ് പെട്രോള്‍ കൊണ്ടുവന്ന് സ്വയം ഒഴിച്ചുകത്തിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇദ്ദേഹത്തിന്റെ കാറില്‍ നിന്ന് പെട്രോള്‍ നിറച്ച കുപ്പി കണ്ടെടുത്തെന്നും ഇയാള്‍ പോലീസ് കസ്റ്റഡിയിലായെന്നുമാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്.

Advertising
Advertising

സ്വയം പെട്രോൾ കൊണ്ടുവന്ന് ഒഴിച്ചു കത്തിക്കാൻ ശ്രമിച്ചു, തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാനുള്ള ശ്രമമായിരുന്നു ഷിജു വര്‍ഗീസ് നടത്തിയത്. തനിക്ക് നേരേ അക്രമം എന്ന് വരുത്താനുള്ള ശ്രമമായിരുന്നു ഷിജുവര്‍ഗ്ഗീസിന്റേതെന്നും പോലീസ് തടഞ്ഞതിനാലാണ് പദ്ധതി പരാജയപ്പെട്ടെതെന്നും മേഴ്സിക്കുട്ടിയമ്മ ആരോപിച്ചു. ഷിജു വർഗീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

Full View

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News