'എന്തു പറഞ്ഞാലും കുഴപ്പമാകും'; മാധ്യമങ്ങളോട് ഒന്നും മിണ്ടാതെ സുരേഷ് ഗോപി

ശാസ്തമംഗലം എൻ.എസ്.എസ് ഹയർ സെക്കന്ഡകറി സ്‌കൂളിലെ 90ാം നമ്പർ ബൂത്തിലാണ് സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്തിയത്

Update: 2021-04-06 10:25 GMT

തിരുവനന്തപുരം: വോട്ടു ചെയ്യാനെത്തിയ വേളയിൽ മാധ്യമങ്ങളോട് ഒന്നും പറയാതെ നടൻ സുരേഷ് ഗോപി. ഒരു വിഷയത്തോടും പ്രതികരിക്കാനില്ലെന്നും എന്തു പറഞ്ഞാലും കുഴപ്പമാകുമെന്നും തൃശൂർ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി കൂടിയായ സുരേഷ് ഗോപി പറഞ്ഞു.

ശാസ്തമംഗലം എൻ.എസ്.എസ് ഹയർ സെക്കന്ഡകറി സ്‌കൂളിലെ 90ാം നമ്പർ ബൂത്തിലാണ് സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്തിയത്. ഉച്ചക്ക് 1.30നാണ് സുരേഷ് ഗോപി വോട്ട് ചെയ്യാനെത്തിയത്.

Full View

താൻ മത്സരിക്കുന്ന തൃശൂർ മണ്ഡലത്തിലെ വിവിധ ബൂത്തുകളിലെത്തി വോട്ടർമാരെ കണ്ട ശേഷം അദ്ദേഹം ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തേക്ക് തിരിക്കുകയായിരുന്നു. വോട്ട് ചെയ്തിറങ്ങിയ നടനോട് വിവിധ വിഷയങ്ങളിൽ മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ചോദിച്ചെങ്കിലും അദ്ദേഹം ഉത്തരം നൽകാൻ തയാറായില്ല.

Tags:    

Similar News