സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നതിൽ അവ്യക്തത

ജൂണിൽ സ്‌കൂളുകൾ തുറന്നേക്കില്ല

Update: 2021-04-11 02:47 GMT

കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നതിൽ അവ്യക്തത. ജൂണിൽ സ്‌കൂളുകൾ തുറന്നേക്കില്ല.പുതിയ സർക്കാർ വന്ന ശേഷം അന്തിമ തീരുമാനം എടുക്കട്ടേ എന്നാണ് വിദ്യാഭ്യാസ വകുപ്പ് വിലയിരുത്തൽ.

കോവിഡ്‌ രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പുതിയ അധ്യായന വർഷത്തിന്റെ ആരംഭത്തിലും ഓൺലൈൻ ക്‌ളാസുകൾ തന്നെ തുടരാനാണ് സാധ്യത.

അതേസമയം, സംസ്ഥാനം വൈറസിന്റെ ജനിതക വ്യതിയാനം പരിശോധിക്കാൻ തീരുമാനിച്ചു. ഇതിനായി ജില്ലകളിൽ നിന്നുള്ള സാമ്പിളുകൾ ഡൽഹിയിലേക്ക് അയച്ചു.രണ്ടാം തരംഗത്തിൽ വൈറസിന് ജനിതക മാറ്റം സംഭവിച്ചിട്ടുണ്ടോ എന്നതാണ് പരിശോധിക്കുന്നത്.

Tags:    

Similar News