കേരളത്തിൽ കോഴിയിറച്ചിക്ക് റെക്കോർഡ് വില; ഈ ആഴ്ച മാത്രം കൂടിയത് അൻപത് രൂപയോളം

കേരളത്തിൽ കോഴി ലഭ്യത കുറഞ്ഞതാണ് വില ഉയരാൻ കാരണം

Update: 2021-04-12 05:43 GMT

കേരളത്തിൽ കോഴിയിറച്ചിക്ക് വില കൂടുന്നു. ഈ ആഴ്ച മാത്രം കൂടിയത് അൻപത് രൂപയോളമാണ്. ഇതോടെ ആകെ വില 200 കടന്നു. കേരളത്തിൽ കോഴി ലഭ്യത കുറഞ്ഞതാണ് വില ഉയരാൻ കാരണം. അതോടൊപ്പം കോഴി തീറ്റ വിലയിലെ വർധനയും ഇന്ധന വിലയിലുണ്ടായ വർധനയും കോഴി വില ഉയരുന്നതിന് മറ്റ് കാരണങ്ങളായി. ഉത്സവ സീസണ്‍ ആരംഭിച്ചതോടെ ആവശ്യക്കാര്‍ വര്‍ധിച്ചതും കേരളത്തിലെ ലഭ്യത കുറഞ്ഞതും തമിഴ്നാട്ടില്‍ നിന്നുള്ള ഇറക്കുമതിയും വര്‍ധിച്ചു.

Full View

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News