ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കണമെന്ന പരാമര്‍ശം; പിസി ജോര്‍ജിനെതിരെ പരാതി നല്‍കി ശ്രീജ നെയ്യാറ്റിന്‍കര

പാതിയില്‍ നടപടി സ്വീകരിക്കുമോ എന്നറിയില്ല, എങ്കിലും പിസി ജോര്‍ജിനെതിരായ നിയമപോരാട്ടങ്ങള്‍ തുടരുമെന്നും ശ്രീജ നെയ്യാറ്റിന്‍കര ഫേസ്ബുക്കില്‍ കുറിച്ചു

Update: 2021-04-12 07:07 GMT

ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്ന പരാമര്‍ശത്തില്‍ പൂഞ്ഞാര്‍ എം.എല്‍.എ പിസി ജോര്‍ജിനെതിരെ പരാതി നല്‍കി സാമൂഹ്യ പ്രവര്‍ത്തക ശ്രീജ നെയ്യാറ്റിന്‍കര. ഡി.ജി.പിക്കും ആഭ്യന്തര വകുപ്പിനുമാണ് താന്‍ പരാതി നല്‍കിയിരിക്കുന്നതെന്ന് ശ്രീജ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

പിസി ജോർജ്ജ് എന്ന ജനപ്രതിനിധി മതേതര രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കാൻ ആഹ്വാനം ചെയ്തു കൊണ്ട് നടത്തിയ അത്യന്തം അപകടകരമായ വിദ്വേഷ പ്രസംഗത്തിനെതിരെയാണ് പരാതി നല്‍കിയത്. പാതിയില്‍ നടപടി സ്വീകരിക്കുമോ എന്നറിയില്ല, എങ്കിലും പിസി ജോര്‍ജിനെതിരായ നിയമപോരാട്ടങ്ങള്‍ തുടരുമെന്നും ശ്രീജ നെയ്യാറ്റിന്‍കര ഫേസ്ബുക്കില്‍ കുറിച്ചു.

Advertising
Advertising

നേതത്തെ വിജയദശമി ദിനത്തില്‍ മാരകായുധങ്ങള്‍ പ്രദര്‍ശിപ്പിച്ച പ്രതീഷ് വിശ്വനാഥിനെതിരെയും കേരളത്തിലെ മുസ്‌ലിം സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്ന് ഫേസ്ബുക്കിലൂടെ ആഹ്വാനം നടത്തിയ രാധാകൃഷ്ണ പിള്ളക്കെതിരെയും താന്‍ പരാതി നല്‍യിട്ടുണ്ടെങ്കിലും നിയമ നടപടികള്‍ സ്വീകരിക്കപ്പെട്ടിട്ടില്ലെന്നും ശ്രീജ പറയുന്നു.

ശ്രീജ നെയ്യാറ്റിന്‍കരയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം.

വിദ്വേഷ പ്രസംഗം... പിസി ജോർജ്ജിനെതിരെ ആഭ്യന്തര വകുപ്പ് മന്ത്രിക്കും ഡി ജി പിക്കും പരാതി നൽകി..

കേരളത്തിലെ മുസ്‌ലിം സ്ത്രീകളെ ബലാൽസംഗം ചെയ്യണമെന്ന് ഫേസ്‌ബുക്കിലൂടെ ആഹ്വാനം നടത്തിയ ഹിന്ദുത്വ തീവ്രവാദി രാധാകൃഷ്ണ പിള്ളയ്ക്കെതിരെ പരാതി നൽകിയിരുന്നു ... നടപടി ഉണ്ടായില്ല എന്ന് മാത്രമല്ല പ്രതിയുടെ ഫേസ്‌ബുക്ക് ഐ ഡി കാണാനില്ല എന്ന വിചിത്ര മറുപടിയും ആഭ്യന്തര വകുപ്പിൽ നിന്നും ലഭിച്ചു...

വിജയദശമി ദിവസം മാരകായുധങ്ങൾ പ്രദർശിപ്പിച്ച ഹിന്ദുത്വ തീവ്രവാദി പ്രതീഷ് വിശ്വനാഥിനെതിരെ പരാതി നൽകി.. നടപടിയില്ല

ഇതാ വീണ്ടും ഒരു പരാതി നൽകിയിരിക്കുകയാണ് കേരളത്തിന്റെ ആഭ്യന്തര വകുപ്പിന്... പി സി ജോർജ്ജ് എന്ന ജനപ്രതിനിധി മതേതര രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കാൻ ആഹ്വാനം ചെയ്തു കൊണ്ട് നടത്തിയ അത്യന്തം അപകടകരമായ വിദ്വേഷ പ്രസംഗത്തിനെതിരെ...

പരാതിയിൻമേൽ ആഭ്യന്തര വകുപ്പ് നടപടി എടുക്കുമോ അതോ പരാതി ചവറ്റുകൊട്ടയിലെറിയുമോ എന്നറിയില്ല... എന്തായാലും പിസി ജോർജ്ജ് എന്ന വർഗീയ വിഷത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാൻ തന്നെയാണ് തീരുമാനം...

വിദ്വേഷ പ്രസംഗം ... പി സി ജോർജ്ജിനെതിരെ ആഭ്യന്തര വകുപ്പ് മന്ത്രിക്കും ഡി ജി പിക്കും പരാതി നൽകി .. കേരളത്തിലെ മുസ്‌ലിം...

Posted by Sreeja Neyyattinkara on Sunday, April 11, 2021

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News