തൃശൂരിൽ ലോറിക്ക് പിറകിൽ ബസ് ഇടിച്ച് 23 പേർക്ക് പരിക്ക്
തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
Update: 2023-05-25 02:27 GMT
അപകടത്തില്‍ തകര്‍ന്ന ബസ്
തൃശൂർ: ദേശീയപാതയില്‍ തലോറിൽ ലോറിക്കു പിറകില്‍ മിനി ബസ് ഇടിച്ച് 23 പേര്‍ക്ക് പരിക്ക്. തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. നിർത്തിയിട്ട ലോറിക്കു പിറകിലാണ് ബസ് ഇടിച്ചത്. പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
watch video report