സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍

ഒമ്പത് വർഷത്തിന് ശേഷമാണ് കേരളത്തിൽ സിപിഎം പാർട്ടി കോൺഗ്രസ് എത്തുന്നത്.

Update: 2021-08-08 08:55 GMT
Editor : Nidhin | By : Web Desk
Advertising

സിപിഎം 23-ാം പാർട്ടി കോൺഗ്രസ് കണ്ണൂരിൽ നടക്കും. മൂന്ന് ദിവസം നീണ്ടുനിന്ന സിപിഎം കേന്ദ്ര കമ്മിറ്റിയിലാണ് തീരുമാനമായത്. ഒമ്പത് വർഷത്തിന് ശേഷമാണ് കേരളത്തിൽ സിപിഎം പാർട്ടി കോൺഗ്രസ് എത്തുന്നത്. ഇതിന് മുമ്പ് കണ്ണൂരിൽ 2012ലാണ് സിപിഎം പാർട്ടി കോൺഗ്രസ് നടന്നത്. കേരള ഘടകത്തിന്റെ നിർദേശം കേന്ദ്രകമ്മിറ്റി അംഗീകരിക്കുകയായിരുന്നു. കൃത്യമായ തീയതി പുറത്തുവിട്ടില്ലെങ്കിലും ഏപ്രിലായിരിക്കും പാർട്ടി കോൺഗ്രസ് നടത്തുക എന്നതാണ് പുറത്തു വരുന്ന വിവരം. ഇതിന് മുമ്പ് എല്ലാ സംസ്ഥാന സമ്മേളനങ്ങളും പൂർത്തിയാക്കും.

കേരളത്തിലെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലായിരിക്കും പാർട്ടി കോൺഗ്രസ് നടത്തുക എന്ന രീതിയിലുള്ള സൂചനകൾ നേരത്തെ പുറത്തു വന്നിരുന്നു.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News