കർണാടകയിൽ മണ്ണിടിച്ചിലിൽ മൂന്ന് മലയാളികൾ മരിച്ചു; ഒരാൾ രക്ഷപ്പെട്ടു

ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണാണ് അപകടമുണ്ടായത്

Update: 2022-07-07 05:31 GMT
Editor : Lissy P | By : Web Desk

ബംഗളൂരു: കർണാടക ബണ്ട്വാൾ കജെ ബെയിലുവിൽ മണ്ണിടിച്ചിലിൽ മൂന്ന് മലയാളികൾ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു.  പാലക്കാട് സ്വദേശി ബിജു(45),ആലപ്പുഴ സ്വദേശി സന്തോഷ് (46), കോട്ടയം സ്വദേശി ബാബു (46) എന്നിവരാണ് മരിച്ചത്. കണ്ണൂർ സ്വദേശി ജോണി (44) ആണ് രക്ഷപ്പെട്ടത്. ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണാണ് അപകടമുണ്ടായത്.

ആകെ അഞ്ച് തൊഴിലാളികളായിരുന്നു ഷെഡിൽ താമസിച്ചിരുന്നത്. ഇവര്‍ റബ്ബർ ടാപ്പിംഗ് തൊഴിലാളികളാണ് . പ്രദേശവാസിയായ ഹെൻറി കാർലോയുടെ ഷെഡിൽ താമസിച്ചുവരികയായിരുന്നു ഇവർ.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News