എറണാകുളം തിരുവാങ്കുളത്ത് മൂന്ന് വയസ്സുകാരിയെ കാണാതായി
മറ്റകുഴി സ്വദേശിയായ കല്യാണി എന്ന കുട്ടിയെയാണ് കാണാതായത്.
Update: 2025-05-19 17:34 GMT
കൊച്ചി: എറണാകുളം തിരുവാങ്കുളത്ത് മൂന്ന് വയസ്സുകാരിയെ കാണാതായി. തിരുവാങ്കുളത്ത് നിന്ന് ആലുവയിലേക്ക് അമ്മക്കൊപ്പം യാത്ര ചെയ്യുമ്പോഴാണ് കാണാതായത്. മറ്റകുഴി സ്വദേശിയായ കല്യാണി എന്ന കുട്ടിയെയാണ് കാണാതായത്.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. പുത്തൻകുരിശ് പൊലീസാണ് അന്വേഷിക്കുന്നത്. മറ്റക്കുഴിയിൽ നിന്നും ഓട്ടോറിക്ഷയിൽ എത്തിയ ശേഷം തിരുവാങ്കുളം ഭാഗത്തേക്ക് മകളുമായി അമ്മ നടന്നുപോകുന്ന ദൃശ്യങ്ങൾ സിസിടിവിയിലുണ്ട്.
അമ്മയുടെ മൊഴിയിൽ വൈരുദ്ധ്യങ്ങളുണ്ടെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. ആലുവയിൽവെച്ച് കുട്ടിയെ കാണാതായെന്നായിരുന്നു ആദ്യ മൊഴി. മൂഴിക്കുളം ഭാഗത്ത് കുട്ടിയെ ഉപേക്ഷിച്ചെന്നാണ് പിന്നീട് പറഞ്ഞത്. ഇവിടെ പൊലീസ് പരിശോധന നടത്തുകയാണ്.