മദ്യപിച്ചും അശ്രദ്ധമായും വാഹനമോടിക്കൽ‍; കൊച്ചിയിൽ 32 ഡ്രൈവർമാർ അറസ്റ്റിൽ

ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നിർദേശം നൽകിയതായും പരിശോധന തുടരുമെന്നും ഡി.സി.പി പറഞ്ഞു.

Update: 2023-02-13 08:06 GMT

കൊച്ചി: നഗരത്തിൽ മദ്യപിച്ചും അശ്രദ്ധമായും വാഹനമോടിച്ച 32 ഡ്രൈവർമാർ അറസ്റ്റിൽ. അറസ്റ്റിലായതിൽ 26 പേർ ബസ് ഡ്രൈവർമാർ ആണ്.

ഇതിൽ രണ്ട് കെ.എസ്.ആർ.ടി.സി ഡ്രൈവർമാരും നാല് സ്കൂൾ ബസ് ഡ്രൈവർമാരും ഉൾപ്പെടുന്നു. ‍ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നിർദേശം നൽകിയതായും പരിശോധന തുടരുമെന്നും ഡി.സി.പി എസ്. ശശിധരൻ പറഞ്ഞു.

ബസുകളും മറ്റ് വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്‌കൂൾ ബസുകളിൽ കുട്ടികളുണ്ടായിരുന്നു. അവരെ സുരക്ഷിതരായി സ്‌കൂളുകളിലെത്തിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ന് രാവിലെ മാത്രം നടത്തിയ പരിശോധനയിലാണ് ഇത്രയും പേർക്കെതിരെ നടപടി. ഇന്നലെ നടത്തിയ പരിശോധനയിൽ അഞ്ച് പേർക്കെതിരെ നടപടി സ്വീകരിച്ചിരുന്നു.

പരിശോധന ഇപ്പോഴും തുടരുകയാണ്. അമിതവേഗവും മദ്യപിച്ചുള്ള ഡ്രൈവിങ്ങുമുൾപ്പെടെ എല്ലാത്തരം നിയമലംഘനങ്ങളും പരിശോധിക്കുന്നുണ്ട്. പലയിടത്തും ഡി.സി.പി തന്നെ നേരിട്ടെത്തിയാണ് പരിശോധന.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News