കളിക്കുന്നതിനിടെ കല്ല് ദേഹത്ത് വീണു; മലപ്പുറത്ത് നാലുവയസ്സുകാരി മരിച്ചു

കൂനോൾമാട് പോക്കാട്ട് വിനോദ്-രമ്യ ദമ്പതികളുടെ മകൾ ഗൗരി നന്ദയാണ് മരിച്ചത്

Update: 2023-08-23 10:42 GMT

തേഞ്ഞിപ്പാലം: കളിക്കുന്നതിനിടെ കല്ലിടിഞ്ഞ് ദേഹത്തേക്ക് വീണ് മലപ്പുറത്ത് നാലുവയസുകാരിക്ക് ദാരുണാന്ത്യം. കൂനോൾമാട് ചമ്മിണിപ്പറമ്പ് കാഞ്ഞിരശ്ശേരി പോക്കാട്ട് വിനോദ്-രമ്യ ദമ്പതികളുടെ മകൾ ഗൗരി നന്ദയാണ് മരിച്ചത്. കൂനോൾമാട് എ.എം.എൽ.പി സ്‌കൂളിലെ എൽകെജി വിദ്യാർഥിനിയായിരുന്നു.

കുട്ടിയുടെ വീടിന് സമീപം ചൊവ്വാഴ്ച വൈകിട്ടോടെയാണ് അപകടമുണ്ടായത്. കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ ഗൗരി നന്ദയുടെ ദേഹത്തേക്ക് കല്ല് വീഴുകയായിരുന്നു. അടുക്കി വച്ച കല്ലിൽ ചവിട്ടി കയറാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം.

ഗുരുതര പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന് വീട്ടുവളപ്പിൽ സംസ്‌കരിക്കും. ആറാം ക്ലാസ് വിദ്യാർഥിയായ ഗൗതം കൃഷ്ണയാണ് സഹോദരൻ.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News