വടകരയിൽ 74കാരൻ കിണറ്റിൽ മരിച്ച നിലയിൽ

വടകര മണിയൂർ സ്വദേശി മൂസയാണ് മരിച്ചത്

Update: 2024-12-05 09:28 GMT

കോഴിക്കോട്: കോഴിക്കോട് വടകരയിൽ 74കാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വടകര മണിയൂർ സ്വദേശി മൂസയാണ് മരിച്ചത്. ഉപയോ​ഗ ശൂന്യമായ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.

നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് അ​ഗ്നിശമന സേനയെത്തി മൃതദേഹം പുറത്തെത്തിച്ചു. പോസ്റ്റുമോർട്ടത്തിനായി വടകര ജില്ലാ ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി. കാലുതെറ്റി വീണതായിരിക്കാം എന്നാണ് പൊലീസിൻ്റെ പ്രാഥമിക നി​ഗമനം.

Full View

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News