കേരളത്തില്‍ ഇന്ന് 702 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്തെ ആകെ കോവിഡ് മരണം 67,476 ആയി

Update: 2022-03-23 13:06 GMT

കേരളത്തില്‍ ഇന്ന് 702 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 23,238 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് കോവിഡ് ബാധിച്ച് രണ്ടു മരണമാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ആകെ മരണം 67,476 ആയി.

എറണാകുളം 155, തിരുവനന്തപുരം 81, കോട്ടയം 71, കോഴിക്കോട് 67, പത്തനംതിട്ട 61, കൊല്ലം 48, തൃശൂര്‍ 47, ഇടുക്കി 41, കണ്ണൂര്‍ 35, മലപ്പുറം 34, ആലപ്പുഴ 23, പാലക്കാട് 19, വയനാട് 13, കാസര്‍കോട് 7 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 16,540 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 17,541 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 500 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 80 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 5091 കോവിഡ് കേസുകളില്‍, 10 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

Advertising
Advertising

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 4 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 669 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 28 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഒരു ആരോഗ്യ പ്രവര്‍ത്തകനാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 903 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 127, കൊല്ലം 25, പത്തനംതിട്ട 25, ആലപ്പുഴ 5, കോട്ടയം 168, ഇടുക്കി 69, എറണാകുളം 198, തൃശൂര്‍ 121, പാലക്കാട് 5, മലപ്പുറം 21, കോഴിക്കോട് 67, വയനാട് 40, കണ്ണൂര്‍ 32, എന്നിങ്ങനെയാണ് രോഗമുക്തി നേടിയത്. ഇതോടെ 5091 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,55,655 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News