വയറുവേദനയെ തുടർന്ന് ചികിത്സയിലിരുന്നു 9 വയസ്സുകാരൻ മരിച്ചു; ഭക്ഷ്യ വിഷബാധയെന്ന് സംശയം

പോസ്റ്റ്മോർട്ടത്തിനു ശേഷമേ സ്ഥിരീകരിക്കാനാകൂവെന്ന് പൊലീസ്

Update: 2024-08-19 03:37 GMT

തിരുവനന്തപുരം: വയറുവേദനയെ തുടർന്ന് ചികിത്സയിലായിരുന്നു 9 വയസ്സുകാരൻ മരിച്ച സംഭവം ഭക്ഷ്യ വിഷബാധയേറ്റെന്ന് സംശയം. കാട്ടാക്കട ഗിരീഷ്- മനീഷ ദമ്പതികളുടെ മകൻ ആദിത്യനാണ് എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയിൽ മരിച്ചത്‌. ശനിയാഴ്ച മണിയറവിള താലൂക്കാശുപത്രിയിൽ ചികിത്സതേടിയപ്പോൾ‌ മരുന്ന് നൽകി വിട്ടയച്ചു.

ആരോഗ്യസ്ഥിതി മോശമായതോടെ എസ്എടിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വിളപ്പിൽശാലയിലെ ഒരു ഹോട്ടലിൽ നിന്ന് കുട്ടി പൊറോട്ടയും ബീഫും കഴിച്ചിരുന്നു. ഇതാണ് ഭക്ഷ്യവിഷബാധയെന്ന് സംശയിക്കാൻ കാരണമായത്. എന്നാൽ പോസ്റ്റ്മോർട്ടത്തിനു ശേഷമേ സ്ഥിരീകരിക്കാനാവു എന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയെടുക്കും. കാട്ടാക്കട കുളത്തുമ്മൽ എൽ.പി സ്കൂൾ വിദ്യാർഥിയാണ് മരിച്ച ആദിത്യൻ.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News